Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 7:37 pm

Menu

Published on June 3, 2015 at 5:19 pm

സത്യജിത് റായിയുടെ ഭാര്യ ബിജോയ അന്തരിച്ചു

satyajit-rays-wife-bijoya-ray-dies

കോൽക്കത്ത : ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ സിനിമാ സംവിധായകൻ സത്യജിത് റായിയുടെ ഭാര്യ ബിജോയ റായ് അന്തരിച്ചു. 98 വയസായിരുന്നു. നീണ്ടകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. എന്നാൽ ന്യൂമോണിയ ബാധിക്കുകയായിരുന്നു. ബിജോയയുടെ അവസ്ഥ മോശമായതിനെ തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രക്ഷിക്കാനായില്ല. ബംഗാളി ചലച്ചിത്ര സംവിധായകൻ സന്ദീപ് റായ് ഏകമകനാണ്.
1917ൽ ജനിച്ച ബിജോയ 1948 ഒക്ടോബർ 20നാണ് റേ യെ വിവാഹം ചെയ്തത്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1922ലാണ് റേ അന്തരിച്ചത്.
ബിജോയയുടെ മരണ വാർത്ത അറിഞ്ഞ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിലെത്തി ദുഃഖം രേഖപ്പെടുത്തി. രണ്ട് തലമുറയിലെ സംവിധായകരെ ഒന്നിപ്പിച്ച പാലമാണ് ബിജോയയെന്ന് മമത പറഞ്ഞു.

Loading...

Comments are closed.

More News