Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യുഡല്‍ഹി:പരമ്പരാഗത ലിപുലേഖ് വഴിയുള്ള ഈ വര്‍ഷത്തെ കൈലാസ് മാനസരോവര്‍ തീര്‍ഥയാത്ര ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സിക്കിമിലെ നാഥുല പാസ് വഴിയുള്ള യാത്ര ഈ മാസം 18ന് ആരംഭിക്കും.മാനസരോവറിലേക്കുള്ള പുതിയ പാത 18നാണ് തുറക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജ് നേരത്തെ അറിയിച്ചിരുന്നു.ടിബറ്റിലൂടെയും ചൈനയിലെ ചില മേഖലകളിലൂടെയും കടന്നുപോയ ഈ വഴി പ്രായമേറിയ തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമാണ്. യാത്ര സംബന്ധിച്ച വിവരങ്ങളടങ്ങിയ വെബ്സൈറ്റും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു. ചൈനയിലേക്കുള്ള ആദ്യ വാഹനപാതയാണിത്.
2014 സെപ്റ്റംബറില്‍ ചൈനയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പുതിയ പാതയ്ക്കുള്ള അനുമതി വാങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പാത ഹിമാലയത്തിലെ നാഥുലാ പാസ് വഴിയാണ് കടന്നു പോകുന്നത്.
ലിപുലേഖ് വഴിയുള്ള യാത്രയ്ക്ക് 1.5 ലക്ഷം രൂപയും നാഥുല്ല പാസ് വഴിയുള്ള യാത്രയ്ക്ക് 1.7 ലക്ഷവുമാണ് ചെലവ്. പരമ്പരാഗത റൂട്ടിലൂടെ 60 പേരുള്‍പ്പെടുന്ന 18 ബാച്ചുകളും നാഥുല പാസ് വഴി 50 പേരുള്ള അഞ്ചു ബാച്ചുകള്‍ക്കുമാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. സെപ്റ്റംബറില്‍ യാത്ര അവസാനിക്കും. യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ http://kmy.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ 011-24300655.
Leave a Reply