Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: മാഗി ന്യൂഡിൽസ് നിരോധിച്ചതിനു പിന്നാലെ റെസ്റ്റ് ലെസ് ശീതളപാനീയം രാജ്യത്ത് നിരോധിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ശീതളപാനീയം നിരോധിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പാനീയത്തിൽ കഫീനിന്‍റെയും ജിൻസെൻജിന്‍റെയും അശാസ്ത്രീയമായ ഉപയോഗം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ഇനി ഈ പാനീയം നിർമിക്കാനോ വിൽക്കാനോ പാടില്ലെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച ഉത്തരവ് പാനീയ ഉൽപാദകരായ പുഷ്പം ഫുഡ്സ് ആന്‍ഡ് ബിവറേജസിന് ലഭിച്ചു. വിപണിയിൽ നിലവിലുള്ള സ്റ്റോക്ക് തിരികെ വിളിക്കാനും കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. 2013ലാണ് കമ്പനിക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം എൻഒസി നൽകിയത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് രാസചേരുവകൾ കണ്ടെത്തിയത്.
മാഗി ന്യൂഡിൽസിൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് രാജ്യവ്യാപകമായി ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാര പരിശോധന ഭക്ഷ്യവകുപ്പ് കർശനമാക്കിയത്.
Leave a Reply