Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫത്തേപുര്‍: മാങ്ങപറിക്കുന്നത് വിലക്കിയ ഉടമയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചു. ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഫത്തേപ്പൂരിലെ ഖേഷാന്‍ സ്വദേശിയായ ശിവ്ഭൂഷണിന്റെ ഇളയമകളാണ് ക്രൂരതയ്ക്ക് ഇരയായത്. ഭൂഷണിന്റെ പറമ്പപിലെ മാവില്‍ നിന്ന് അനുവാദമില്ലാതെ മാങ്ങ പറിക്കുന്നതിന് അയല്‍ക്കാരില്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെ ഭൂഷണ്‍ എതിര്‍ത്തു. തുടര്‍ന്ന് ഭൂഷണും അയല്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. ശനിയാഴ്ച ഭാര്യയും മറ്റൊരു മകളും വിവാഹത്തിനു പോയപ്പോള്‍ മകള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഭൂഷണ്‍ തോട്ടത്തിലായിരുന്നു. ആ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ അയല്‍ക്കാര്‍ കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കുകയും മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിക്കുകയുമായിരുന്നെന്ന് ശിവ്ഭൂഷണ്‍ പറഞ്ഞു. ആത്മഹത്യ ചെയ്‌തെന്ന് വരുത്താന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ കത്തിച്ചതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Leave a Reply