Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 11:13 am

Menu

Published on July 2, 2015 at 3:12 pm

ഈന്തപ്പഴ ജ്യൂസ് സൗന്ദര്യത്തിന്

amazing-benefits-of-dates-juice-for-skin-and-health

ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗമാണ് ഈന്തപ്പഴം എന്നറിയാമല്ലോ…ഈന്തപ്പഴം സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗിക താല്‍പര്യവും ശേഷിയും വര്‍ദ്ധിപ്പിക്കും. മൃദുല കോമള ചര്‍മ്മത്തിന് ഈന്തപ്പഴം ഫേസ്പാക്കും ഉപയോഗിച്ചുവരുന്നുണ്ട്. ചര്‍മ്മത്തിന് വെളുത്ത നിറം നല്‍കാന്‍ ഇവയ്ക്ക് കഴിയും. ചര്‍മ്മത്തിനും മുടിക്കും ആരോഗ്യത്തിനും വേണ്ടി വീട്ടില്‍ തയ്യാറാക്കാവുന്ന ഈന്തപ്പഴ ജ്യൂസ് അറിയൂ..

ഈന്തപ്പഴ ജ്യൂസ് തയ്യാറാക്കുന്നതെങ്ങനെ?
നാല് കുരു കളഞ്ഞ ഈന്തപ്പഴവും, ഒരു കപ്പ് പാലും എടുക്കുക. ഈന്തപ്പഴം ചെറുചൂടുവെള്ളത്തില്‍ ഒരുമണിക്കൂര്‍ എങ്കില്‍ കുതിര്‍ത്തുവെക്കണം. അത് നന്നായി അലിഞ്ഞശേഷം പാലുമായി യോജിപ്പിക്കാം. ഇതില്‍ അല്‍പം പഞ്ചസാരയും ചേര്‍ക്കാം. പോഷകം നിറഞ്ഞ ഈന്തപ്പഴ ജ്യൂസ് തയ്യാര്‍.

02-1435822809-dates

• ചര്മ്മത്തിന്
ചര്മ്മത്തിന് ഈ ഈന്തപ്പഴ ജ്യൂസ് ഒരു മരുന്നാണ്. ഒരു ഗ്ലാസ് ജ്യൂസ് പല ഗുണങ്ങളും നല്കും. തിളക്കം നല്കാന് ഈ ജ്യൂസ് സഹായിക്കും.

• ചര്മ്മത്തിലെ മാലിന്യം
ചര്മ്മത്തിലെയും രക്തത്തിലെയും വിഷാംശങ്ങളെ നീക്കം ചെയ്യാന് ഈന്തപ്പഴ ജ്യൂസ് സഹായിക്കും

• മുടിക്ക്
നല്ല കട്ടിയുള്ള മുടിയാണോ നിങ്ങള്ക്ക് വേണ്ടത്. എന്നാല് ദിവസവും ഒരു ഗ്ലാസ് ഈന്തപ്പഴ ജ്യൂസ് കഴിച്ചോളൂ.

• ആരോഗ്യമുള്ള മുടിക്ക്
ധാരാളം വൈറ്റമിന്സ് അടങ്ങിയ ഈ ജ്യൂസ് നിങ്ങളുടെ മുടിയുടെ ആരോഗ്യം കാക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന് ബി ഇതിനു സഹായിക്കും.

• ആരോഗ്യത്തിന്
സ്വാഭാവിക ജനന പ്രക്രിയ സാധ്യമാക്കാന് ഇവയ്ക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഗര്ഭിണികള് ഈ ജ്യൂസ് കഴിക്കണം.

• ക്യാന്സര്
ഇതില് ധാരാളം ആന്റിയോക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഈ ജ്യൂസ് കുടിക്കുന്നതുവഴി ക്യാന്സര് സാധ്യത കുറയ്ക്കാം.

02-1435822755-03-1428062571-1-dates

• തടി കൂട്ടാന്
തടി കൂട്ടാന് ആഗ്രഹിക്കുന്നവര് എന്നും ഒരു ഗ്ലാസ് ഈന്തപ്പഴ ജ്യൂസ് കഴിച്ചാല് മതി. ഇതില് കാര്ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.

• വയറിളക്കമരുന്ന്
ഒരു വയറിളക്കമരുന്നായും ഇത് പ്രവര്ത്തിക്കും. മലക്കെട്ട് രപോലുള്ള പ്രശ്നങ്ങള്ക്കും ഇവ ഉപയോഗിക്കാം.

• ആന്റി-എയ്ജിങ്
ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റ് ശരീരത്തിലെ ഫ്രീ റാഡിക്കല്സിനെ ഇല്ലാതാക്കും. ആന്റി-എയ്ജിങ് പ്രശ്നം ഇതുമൂലം ഇല്ലാതാക്കാം.

• കൊളസ്ട്രോള്
ഫൈബര് ധാരാളം അടങ്ങിയതുകൊണ്ടുതന്നെ കൊളസ്ട്രോളും ഇതുവഴി കുറഞ്ഞു കിട്ടും.

• പല്ലിനും എല്ലിനും
മിനറല്സായ കാത്സ്യം, മെഗ്നീഷ്യം, മാംഗനീസ്, അയേണ്, കോപ്പര് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ പല്ലിനും എല്ലിനും ഉറപ്പ് നല്കും.

Loading...

Leave a Reply

Your email address will not be published.

More News