Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 12:49 am

Menu

Published on July 6, 2015 at 1:09 pm

10 വർഷത്തിനിടയിൽ സല്‍മാന്‍ കൊലപ്പെടുത്തിയത് 57 പേരെ

this-salmans-killed-57-people-in-10-years

ബറേലി: പത്തു വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശ് സ്വദേശി സല്‍മാന്‍ ഖാന്‍ കൊലപ്പെടുത്തിയത് 57 പേരെ. കൊലപാതകം നടത്തിയ ശേഷം മാത്രമേ ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നുള്ളൂവെന്നു പൊലീസ്.

പതിനാറാം വയസിലാണ് സല്‍മാന്‍ ആദ്യമായി കൊലപാതകിയായത്. പത്തു വര്‍ഷത്തിനിപ്പുറം റോഹില്‍ഗഡിലെ കവര്‍ച്ച സംഘത്തിന്‍റെ തലവനായി. അടുത്തിടെ ഒരു കവര്‍ച്ചക്കേസില്‍ പിടിയിലായപ്പോഴാണ് സല്‍മാന്‍റെ കൊലപാതക പരമ്പര പുറംലോകമറിഞ്ഞത്.
ബറേലി, ബദ്വാന്‍, പിലിബിത്ത്, കനൗജ്, ഷാജഹാന്‍പുര്‍, കാണ്‍പുര്‍, ഹര്‍ദോയി എന്നിവിടങ്ങളിലാണ് സല്‍മാനും സംഘവും കൊലപാതകങ്ങള്‍ നടത്തിയത്.കവര്‍ച്ചയ്ക്ക് സാക്ഷികളായവരെയും സംഘം വെറുതേ വിട്ടിരുന്നില്ല.
രാജ്യത്തെ രണ്ടാമത്തെ സീരിയല്‍ കില്ലര്‍ എന്ന വിശേഷണമാണ് ഇയാള്‍ക്ക് ഇപ്പോള്‍ പതിച്ചുനല്‍കിയത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ 150 പേരെ കൊന്ന ബഹ്റാം സിങ്ങാണ് സീരിയല്‍ കില്ലര്‍മാരില്‍ ഒന്നാമന്‍. സല്‍മാന്‍റെ അനുയായികള്‍ നിയന്ത്രിക്കുന്ന എട്ട് കവര്‍ച്ചാസംഘങ്ങള്‍ മേഖലയിലുണ്ട്. പരസ്പര സഹകരണത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ കൊലപാതകങ്ങളും അക്കമിട്ട് തെറ്റില്ലാതെ പൊലീസുകാര്‍ക്ക് വിശദമായി വിവരിച്ച സല്‍മാന്, നിഷ്ഠൂരതയുടെ മുഖമാണെന്ന് ബറേലി സിഐ അസിത് ശ്രീവാസ്തവ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News