Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചതിന് ഒരാളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. വെല്ലൂര്‍ സ്വദേശി കുമാരനാണ് അറസ്റ്റിലായത്. ജയലളിതയുടെ ആരോഗ്യനില മോശമാണ് എന്ന രീതിയില്‍ തമിഴ് നാട്ടില്‍ വാര്‍ത്ത പരക്കുന്നുണ്ടെങ്കിലും സര്‍ക്കാറോ, എഐഎഡിഎംകെയോ ഇതിനെക്കുറിച്ച് ഒരു സൂചനയും നല്‍കുന്നില്ല.
എന്നാല്‍ ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായാണ് ഐഐഎഡിഎംകെ പ്രതികരിക്കുന്നത്. അടുത്തിടെ ജയ ലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പറഞ്ഞാല്‍ പറഞ്ഞ വ്യക്തിയുടെ നാവ് അരിയുമെന്ന് ഒരു എഡിഎംകെ എംപി പറഞ്ഞിരുന്നു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ സംസ്‌കാര ചടങ്ങില്‍ ജയലളിത പങ്കെടുത്തിരുന്നില്ല. ആരോഗ്യ കാരണങ്ങളാണ് എന്നായിരുന്നു വിശദീകരണം.
Leave a Reply