Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on August 7, 2015 at 12:36 pm

സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധന

goil-price-dips-in-kerala

കൊച്ചി:കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മാറ്റിമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വാരാന്ത്യത്തില്‍ നേരിയ വര്‍ദ്ധന. വെള്ളിയാഴ്‌ച വ്യാപാരം തുടങ്ങിയപ്പോള്‍ പവന് 80 രൂപ കൂടി. പവന് 18800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2350 രൂപയായി. ആഗോളവിപണിയിലെ വ്യത്യാസമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

ഈ മാസമാദ്യം 18,920 രൂപയായിരുന്നു പവന് വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായിരുന്നു ഇത്. എന്നാല്‍ പിന്നീട് 120 രൂപയും ഇന്നലെ വീണ്ടും 80 രൂപയും കുറഞ്ഞിരുന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 18,720 രൂപയിലാണ് വ്യാപാരം നടന്നത്.

Loading...

Comments are closed.

More News