Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on August 12, 2015 at 12:01 pm

തിഹാർ ജയിലിൽ സഹതടവുകാർ ചേർന്ന് തടവുകാരനെ കൊലപ്പെടുത്തി

man-murdered-inside-tihar-jail-by-fellow-inmates

ന്യൂഡൽഹി: തിഹാർ ജയിലിൽ തടവുകാരനെ സഹതടവുകാർ ചേർന്ന് കൊലപ്പെടുത്തി. നാലു സഹതടവുകാർ ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുറ്റത്തിനും കവർച്ചയ്ക്കും ശിക്ഷിക്കപ്പെട്ടിരുന്ന ആളാണ് കൊല്ലപ്പെട്ടത്. തിഹാർ ജയിലിലെ ബാരക് നമ്പർ എട്ടിലാണ് സംഭവം.

കുത്തേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയിലിൽ ഒരു വനിത തടവുകാരി ആത്മഹത്യയ്ക്കു ശ്രമിച്ച് ഒരു മാസം കഴിയുമ്പോഴേക്കാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച സ്ത്രീയെ സഹതടവുകാരിയാണ് രക്ഷിച്ചത്. ഇതേത്തുടർന്ന് ജയിലിലെ സുരക്ഷ കൂടുതൽ ശക്തമാക്കിയിരുന്നു.

Loading...

Comments are closed.

More News