Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്ദര്യസംരക്ഷണത്തിനായി വിപണിയില്‍ ലഭ്യമാകുന്ന ഉല്‍പന്നങ്ങളാണ് ഏവരും ആശ്രയിക്കുന്നത്. എന്നാല്‍ നമ്മുടെ വീട്ടില്‍ ലഭ്യമാകുന്ന മുട്ട, നാരങ്ങ, തൈര്, തേന്‍ മുതലായ വസ്‌തുക്കള്‍ ഉപയോഗിച്ച് അനായാസം സൗന്ദര്യസംരക്ഷണത്തിനായുള്ള ഫേഷ്യല്‍ ചെയ്യാം. പാര്‍ശ്വഫലങ്ങളില്ലാതെ തിളങ്ങുന്ന ചര്‍മ്മം കാത്തുസൂക്ഷിക്കാം. ഇതാ മുട്ട ഉപയോഗിച്ചുള്ള നാലു നാടന്‍ ഫേഷ്യല്‍ വഴികള്‍…
1. ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍
ഒരു മുട്ടയുടെ മഞ്ഞക്കരു – ഒരു ടീസ്‌പൂണ്‍ തേന്‍ – ഒരു ടീസ്‌പൂണ്‍ ബദാം എണ്ണ അല്ലെങ്കില്‍ ഒലിവെണ്ണ
ഈ മൂന്നു മിശ്രിതവും ഒന്നിച്ചുചേര്‍ത്ത് ഇളക്കി കുഴമ്പ് പരുവത്തിലാക്കുക. ഇത് മുഖത്ത് വട്ടത്തില്‍ തേച്ചുപിടിപ്പിക്കുക. കുറച്ചുനേരം കഴിഞ്ഞു ചൂടുവെള്ളം ഉപയോഗിച്ചു കഴുകി കളയുക. ബദാം എണ്ണ ഉള്ളതിനാല്‍ മുഖക്കുരുവിനും ഭേദമുണ്ടാകും. നിങ്ങളുടെ ചര്‍മ്മം എണ്ണമയമാണെങ്കില്‍ ഈ മിശ്രിതത്തില്‍ അല്‍പ്പം നാരങ്ങാനീര് കൂടി ചേര്‍ക്കുകയും എണ്ണയുടെ അളവ് കുറയ്‌ക്കുകയും വേണം.
2. മുഖക്കുരു
ഒരു മുട്ട – ഒരു ടീസ്‌പൂണ്‍ നാരങ്ങ ജ്യൂസ് – അര ടീസ്‌പൂണ്‍ തേന്‍
മുട്ടയുള്ള വെള്ളയും നാരങ്ങാ ജ്യൂസും ചേര്‍ത്ത് നന്നായി ഇളക്കുക. അതിലേക്ക് തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കു. 10-15 മിനുട്ടിന് ശേഷം ചെറിയ ചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയുക.
3. ഉതിര്‍ന്ന ചര്‍മ്മത്തിന്
ഒരു മുട്ടയുടെ വെളള – ഒരു ടീസ്‌പൂണ്‍ ഓട്ട്സ് – ഒരു ടീസ്‌പൂണ്‍ തേന്‍
മുട്ടയുടെ വെള്ളക്കരുവിലേക്ക് ഓട്ട്സ് കാച്ചിയതും തേനും ചേര്‍ക്കുക. നല്ല കുഴമ്പു പരുവത്തിലാക്കിയ ശേഷം മുഖത്ത് തേച്ചുപിടിപ്പിക്കുക. ഒരു 15-20 മിനുട്ടിനുശേഷം ചെറിയ ചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയുക.
4. ചര്‍മ്മ സംരക്ഷണത്തിന്
ഒരു മുട്ടയുടെ വെള്ളയോ മഞ്ഞക്കരുവോ – ചെറിയ കഷ്ണം അവാക്കാഡോ – ഒരു ടീസ്‌പൂണ്‍ തൈര്
അവാക്കാഡോ നന്നായി അരച്ചെടുക്കുക. ഇതിലേക്കു മുട്ടയുടെ വെള്ളയോ മഞ്ഞക്കരുവോ ചേര്‍ക്കുക. ഒപ്പം തൈരും ചേര്‍ത്ത് നന്നായി ഇളക്കണം. ഈ മിശ്രിതം മുഖത്തു നന്നായി തേച്ചുപിടിപ്പിച്ച് ഉണക്കണം. അല്‍പ്പസമയത്തിനുശേഷം ചൂടുവെള്ളം ഉപയോഗിച്ചു കഴുകി കളയുക. അവാക്കാഡോ ചര്‍മ്മത്തിന് മൃദുത്വം നല്‍കുകയും തൈര് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും.
Leave a Reply