Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനുള്ള ഹിന്ദു യുവതിയുടെ നീക്കം പിതാവ് പൊളിച്ചു. ഡൽഹിയിലാണ് സംഭവം. പെൺകുട്ടിയുടെ നീക്കം ശ്രദ്ധയിൽപ്പെട്ട പിതാവ് ഇക്കാര്യം എൻഐഎയെ അറിയിക്കുകയായിരുന്നു. പ്രധാന പത്രമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ യുവതി ഓസ്ട്രേലിയയിൽ ബിരുദാനന്തര ബിരുദത്തിന് ചേരുകയായിരുന്നു. ഇതിനിടെയാണ് ഐഎസിൽ ആകൃഷ്ടയായത്. വിരമിച്ച ലെഫ്. കേണലാണ് പെൺകുട്ടിയുടെ പിതാവ്. പെൺകുട്ടിയുടെ കംപ്യൂട്ടർ പരിശോധിക്കുന്നതിനിടെയാണ് ഇവർ സിറിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതായി പിതാവിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. പെൺകുട്ടി നിരന്തരം ഐഎസ് റിക്രൂട്ടറുമായി ആശയവിനിമയം നടത്തി വരുന്നതായും ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് അദ്ദേഹം ഇക്കാര്യം എൻഐഎയെ അറിയിച്ചത്.
തുടർന്ന് എൻഐഎ ഉദ്യോഗസ്ഥർ പെൺകുട്ടിയെ നേരിൽ കണ്ട് ഐഎസിൽ ചേരുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്തിയതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.
Leave a Reply