Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 8:35 am

Menu

Published on October 15, 2015 at 5:04 pm

മദ്യപിച്ച് വിവാഹപ്പന്തലിലെത്തിയ വരനെ വേണ്ടെന്ന് വധു…!

bride-leaves-her-drunk-groom

മഹോബര്‍ ജില്ലയിലെ അഞ്ചാര്‍ വില്ലേജാണ് നേഹയുടെ സ്വദേശം.വയസ്സ് ഇരുപത്. വരന്‍ മധ്യപ്രദേശിലെ രാഗുളി ഗ്രാമത്തിലെ അരവിന്ദ്. എന്നാല്‍ വിവാഹത്തിനായി തയ്യാറായിരുന്ന വധുവിനു മുന്നില്‍ വരന്‍ എത്തിയത് മദ്യപിച്ച് ലക്കുകെട്ട്. മദ്യപിച്ചിരുന്ന അരവിന്ദും നേഹയുടെ ബന്ധുക്കളുമായി വാക്കേറ്റം ഉണ്ടായി.ഡിജെ മ്യൂസിക്കിന്റെ പേരിലായിരുന്നു തര്‍ക്കം. ഒടുവില്‍ വിവാഹച്ചടങ്ങുകള്‍ നടത്താന്‍ വന്ന പുരോഹിതന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ മ്യൂസിക്ക് ഓഫ് ചെയ്തു. ഇതിനെച്ചൊല്ലി വരനും ബന്ധുക്കളും വധുവിന്റെ വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കി. ഇതിനൊടുവിലാണ് അരവിന്ദുമായി വിവാഹത്തിനില്ലെന്നു നേഹ പറഞ്ഞത്.

വിവാഹത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വരന്റെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റമാണ് നേഹയെ ഇങ്ങനൊരു തീരുമാനത്തിലെത്തിച്ചത്.ആദ്യം ഒന്നു ഞെട്ടിയെങ്കിലും, നേഹയുടെ അച്ഛന്‍ ശ്രീപദ് അഹിര്‍വ്വാറും മറ്റു ബന്ധുക്കളും തീരുമാനത്തെ പിന്തുണച്ചു. നേഹയുടെ തീരുമാനത്തെ അഭിനന്ദിക്കുകയാണ് അവര്‍ ചെയ്തത്.
വരന്റെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പെണ്‍കുട്ടിക്കു ഇഷ്ടമില്ലാത്തതിനാല്‍ വിവാഹം നടത്താന്‍ സാധിക്കില്ല എന്ന ഉപദേശമാണ് പോലീസ് നല്‍കിയത്.

Loading...

Leave a Reply

Your email address will not be published.

More News