Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on October 29, 2015 at 4:22 pm

വൈരാഗ്യം കാരണം ലൈംഗിക തൊഴിലാളിയെന്ന പേരില്‍ ഭാര്യയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റിൽ

phone-crime

തെലുങ്കാന: ലൈംഗിക തൊഴിലാളിയെന്ന പേരില്‍ ഭാര്യയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയോടുള്ള വൈരാഗ്യം മൂലമാണ് ഇ. മുരളി(38) ഭാര്യയുടെ ഫോണ്‍നമ്പര്‍ പ്രചരിപ്പിച്ചത്. 2002ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ കുടുംബ കലഹത്തെ തുടര്‍ന്ന് ഇരുവരും മാറിത്താമസിച്ചു വരുകയായിരുന്നു.

ലൈംഗിക ആവശ്യങ്ങള്‍ക്കായി തന്നെ പലരും ഫോണില്‍ ബന്ധപ്പെട്ടതായി പോലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. ഫോണ്‍ കോളുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.ഓണ്‍ലൈനില്‍ നിന്നാണ് ലൈംഗിക തൊഴിലാളിയെന്ന പേരില്‍ ഫോണ്‍ നമ്പര്‍ ലഭിച്ചതെന്ന് യുവതിയെ ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവിധ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളില്‍ കോള്‍ ഗേള്‍ എന്നപേരില്‍ യുവതിയുടെ നമ്പര്‍ പ്രചരിക്കുന്നതായി കണ്ടെത്തിയത്. അന്വേഷണം പുരോഗമിച്ചതോടെ യുവതിയുടെ ഭര്‍ത്താവ് പിടിയിലാവുകയും ചെയ്തു.

Loading...

Comments are closed.

More News