Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on November 2, 2015 at 1:05 pm

സുഹൃത്തുക്കള്‍ക്ക് ഒപ്പം അടിച്ച് പൊളിയ്ക്കാന്‍ 14 കാരി മോഷ്ടിച്ചത് അച്ഛന്റെ 38 ലക്ഷത്തോളം രൂപ…!

14-years-girl-and-3-boys-arrested

ന്യൂഡല്‍ഹി: അച്ഛന്റെ 38 ലക്ഷത്തോളം രൂപ മോഷ്ടിച്ച് സുഹൃത്തുക്കള്‍ക്ക് ഒപ്പം കറങ്ങാന്‍ പോയ പതിനാലുകാരി പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡല്‍ഹി മയൂര്‍ വിഹാറിലെ കെട്ടിടനിര്‍മാതാവിന്റെ വീട്ടില്‍ നിന്ന് 38 ലക്ഷം രൂപ മോഷണം പോയത്. അതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച ഇയാളുടെ പതിനാലുകാരിയായ മകളെയും മകളുടെ മൂന്നു സുഹൃത്തുക്കളെയും കാണാതായി. എന്നാല്‍ 2 ദിവസത്തിന് ശേഷം ശനിയാഴ്ച കാണാതായവരെയും കാശും ഉത്തര്‍ഖാണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് പോലീസ് കണ്ടെത്തി. വീട്ടില്‍ ബോറടിച്ച പെണ്‍കുട്ടിയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ഒന്നു കറങ്ങുക ഒരു അടിച്ച്‌പൊളി ഒപ്പം ഷോപ്പിങ് നടത്തുക ഇതായിരുന്നു മോഷണത്തിന്റെയും കാണാതാകലിന്റെയും ഉദ്ദേശം.

ഭൂമി ഇടപാടില്‍ നിന്നു പിതാവിന് 38 ലക്ഷം രൂപ ലഭിച്ചത് അറിയാമായിരുന്ന പെണ്‍കുട്ടി മാതാപിതാക്കള്‍ പുറത്തുപോയപ്പോള്‍ സേഫ് കുത്തിത്തുറന്ന് കാശു മുഴുവന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മോഷ്ടിച്ചു. രണ്ടു ദിവസം ഡല്‍ഹി പോലീസ് കള്ളന്‍മാര്‍ക്കു വേണ്ടി ഓടി നടന്നപ്പോള്‍ പെണ്‍കുട്ടി പണം കൈയില്‍ വച്ച് ഒന്നുമറിയാത്തപ്പോലെ കഴിയുകയായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം പോലീസിനെ വട്ടം ചുറ്റിച്ച് പെണ്‍കുട്ടിയും സുഹൃത്തുക്കളും മുങ്ങി.

Loading...

Comments are closed.

More News