Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രസവസമയത്ത് കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ ഡോക്ടര്‍ക്ക് പറ്റിയ ഗുരുതരമായ പിഴവില്‍ കുഞ്ഞിന്റെ തല അറ്റുപോയ സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. തുടര്‍ന്ന് ലേബര്‍ റൂമില്‍നിന്ന് ഇറങ്ങിയോടിയ ഡോക്ടറെയും നഴ്‌സിനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു. ശനിയാഴ്ചയാണ് 32കാരിയായ മുസര്‍ഫീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവവേദന കലശലായതിനെത്തുടര്‍ന്ന് ഞായറാഴ്ച ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി സന്ദര്‍ശിച്ച ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ സിങ്, ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജ്യോത്സ്‌ന പന്തിനോട് ആവശ്യപ്പെട്ടു. ഗൈനക്കോളജിസ്റ്റായ ഡോ. തയാബയാണ് പ്രസവസമയത്ത് ലേബര്‍ റൂമിലുണ്ടായിരുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും കൃത്യവിലോപത്തിനും ഡോക്ടറെയും സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെയും അറസ്റ്റ് ചെയ്തതായി രാകേഷ് കുമാര്‍ സിങ് പറഞ്ഞു. മുസര്‍ഫീനെ താന്‍ സന്ദര്‍ശിച്ചുവെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടി ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, അത് മനസ്സിലാക്കിയിട്ടും ഡോക്ടര്‍ സാധാരണ പ്രവസത്തിനായി കാത്തുനിന്നു.
Leave a Reply