Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാരിസ്: പാരിസ് ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന അബ്ദുൽ ഹമീദ് അബു ഒൗദ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. അമേരിക്കൻ പത്രമായ വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഫ്രഞ്ച് സര്‍ക്കാരോ പൊലീസോ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെ സെന്റ് ഡെനിസില്‍ ഫ്രഞ്ച് പൊലീസ് നടത്തിയ റെയ്ഡിനിടെ അബു ഒൗദ് ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്.വടക്കന്‍ ഫ്രാന്‍സിലെ സെന്റ് ഡെനിസിലെ പാര്‍പ്പിട സമുച്ചയത്തില്‍ അബു ഔദ് ഒളിവില്‍ താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ പൊലീസിനു നേരെ വെടിവെപ്പ് ഉണ്ടാകുകയായിരുന്നു. നൂറോളം പൊലീസുകാര്‍ പ്രദേശം വളഞ്ഞതിനെ തുടര്‍ന്ന് പാര്‍പ്പിട സമുച്ചയത്തിലെ ഫ്ലാറ്റില്‍ സ്ഫോടനം നടക്കുകയായിരുന്നു. ഒരു സ്ത്രീയും ഒരു പുരുഷനും സ്ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിലെ പുരുഷന് അബ്ദുല്‍ ഹമീദ് ആണെന്നാണ് കരുതുന്നത്. പെണ്‍കുട്ടി ഇയാളുടെ കാമുകിയാണെന്നുമാണ് നിഗമനം. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഇവര്‍ പോലീസിനുനേരേ എ.കെ-47 തോക്കുപയോഗിച്ച് വെടിവെക്കുകയും ചെയ്തു.എന്നാൽ അബു ഔദ് ആത്മഹത്യ ചെയ്തു എന്ന വിവരം ലഭിച്ചെങ്കിലും ഇത് തെളിയിക്കുന്നതിനാവശ്യമായ രേഖകളൊന്നും ലഭിച്ചിട്ടില്ല.ഡി.എൻ.എ ടെസ്റ്റിലൂടെ അബു ഔദിന്റെ മരണം സ്ഥിരീകരിക്കാനാവുമെന്നാണ് പ്രതീക്ഷ.
Leave a Reply