Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on November 27, 2015 at 3:51 pm

വിദ്യാര്‍ഥിനിയെ സഹപാഠികൾ പീഡിപ്പിച്ച് വീഡിയോ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു…!

15-year-old-girl-molest-friend-shared-video-clip

മുംബൈ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് സഹപാഠികള്‍ വീഡിയോ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു.
വീഡിയോ പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയുടെ ഫോണിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ പോലിസ് അറസ്റ്റ് ചെയ്തു.

നവംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവം പുറത്തു പറയാതിരിക്കാന്‍ സഹപാഠികൾ വീഡിയോ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് പറയുന്നതിങ്ങനെ:പഠന സംശയങ്ങളുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ സഹപാഠിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ ഇവര്‍ തന്നെ ഫോണിലേക്ക് പകര്‍ത്തുകയും ചെയ്തു. പിന്നിട് വാട്‌സ് വഴി പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ ഫോണിലേക്കും വാട്‌സ് അപ്പ് വഴി വീഡിയോ എത്തി. തുടര്‍ന്ന് ബന്ധു പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധു പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചു. മാതാവ് വിദേശത്താണ്. പെണ്‍കുട്ടി ബന്ധുവിന്റെ കൂടെയാണ് താമസം. പിടിയിലായ ആണ്‍കുട്ടികളെല്ലാവരും 18 വയസ്സില്‍ താഴെയുള്ളവരാണ്. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Loading...

Comments are closed.

More News