Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on November 30, 2015 at 11:18 am

16 കാരിയെ ട്രെയ്‌നില്‍ വച്ച് കോച്ച് അറ്റന്റന്‍ഡ് പീഡിപ്പിച്ചു

girl-raped-in-train-by-coach-attentend

കാണ്‍പൂര്‍: 16കാരിയായ പെണ്‍കുട്ടിയെ പട്‌ന -ഇന്‍ഡോര്‍ എക്‌സ്പ്രസില്‍ വച്ച് 24കാരനായ കോച്ച് അറ്റന്റന്‍ഡ് പീഡിപ്പിച്ചു. ട്രെയിന്‍ ലക്‌നൗവിലെ മനക്‌നഗറിലെത്തിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ കോച്ച് അറ്റന്റന്‍ഡിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണ്‍പൂര്‍ റയ്ല്‍വേ സ്‌റ്റേഷനില്‍ ട്രെയ്ന്‍ എത്തിയപ്പോള്‍ റയിൽവേ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കാണ്‍പൂരില്‍ എത്തിയപ്പോള്‍ ഒരു എ.സി കോച്ചില്‍ നിന്നാണ് കീറിയ വസ്ത്രങ്ങളോടെ പെണ്‍കുട്ടിയെ റയ്ല്‍വേ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കാണ്‍പൂരിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി ഒറ്റയ്ക്ക് ഒരു കോച്ചിലാണ് യാത്ര ചെയ്തിരുന്നത്. തുടര്‍ന്ന് അറ്റന്റന്‍ഡ് പെണ്‍കുട്ടിക്ക് എ.സി കോച്ചില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി, എ.സി കോച്ചില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പോലീസിനെ കണ്ട പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പോലീസ് പിടികൂടി.

Loading...

Comments are closed.

More News