Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2024 6:58 pm

Menu

Published on December 4, 2015 at 3:53 pm

സ്‌കിന്‍ ക്രീമുകള്‍ ഉപയോഗിക്കുന്നവർ ശ്രദ്ധയ്ക്കുക

indian-skin-creams-contain-high-levels-of-steroids

സ്‌കിന്‍ സ്‌ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. സ്‌കിന്‍ സ്‌ക്രീമുകളിൽ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡുകള്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഗുജറാത്തിലെ ചര്‍മ്മരോഗവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.

ആന്റി ഇന്‍ഫ്ലമേറ്ററി മെഡിസിന്‍ ആയി ഉപയോഗിക്കുന്ന വസ്തുക്കളാണ് സ്റ്റിറോയിഡുകള്‍. ഇത് മൃദുവായ തൊലിയുള്ള ഭാഗങ്ങളെ നശിപ്പിക്കുമെന്നാണ് ചര്‍മ്മരോഗവിദഗ്ധരുടെ കണ്ടെത്തല്‍. മുഖത്തും മറ്റുമുള്ള തൊലി വളരെ മൃദുവായതിനാല്‍ സ്‌കിന്‍ ക്രീമുകള്‍ പുരട്ടുമ്പോള്‍ കേടുപറ്റാനിടയുണ്ട്.

തൊലിക്ക് നിറക്കൂടുതല്‍, തൊലിയുടെ പ്രവര്‍ത്തനം നിലയ്ക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതിന് ഇത്തരം സ്‌ക്രിന്‍ ക്രീമുകള്‍ ഇടയാക്കും. ഇതിനു പുറമേ ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ക്കും കാരണമാകും.

2013ല്‍ 2,926 ചര്‍മ്മ രോഗികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ 433 പേര്‍ ടോപ്പിക്കല്‍ സ്റ്റിറോയ്ഡായ കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നവരാണ്. ഇതില്‍ 392 പേര്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നവരാണ്.കടുത്ത സ്റ്റിറോയ്ഡുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ വില്‍ക്കുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്.

Loading...

Leave a Reply

Your email address will not be published.

More News