Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഗ്ര : വരന് കണക്ക് അറിയില്ലെന്ന കാരണത്താൽ വധു വിവാഹത്തിൽ നിന്നും പിന് മാറി.ഉത്തര്‍ പ്രദേശിലെ മെയിന്‍ പുരി ജില്ലയിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്.ഖുഷ്ബു എന്ന യുവതിയുടെ വിവാഹമാണ് സരായിയിലെ ഓംവീറുമായി ഉറപ്പിച്ചിരുന്നത് .വിവാഹത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചപ്പോഴാണ് വധുവിന്റെ സുഹൃത്ത് വരന്വിവാഹ മന്ത്രങ്ങള്‍ ശരിയായി ഉച്ചരിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞത്. ഇത് കേട്ട ഖുഷ്ബു ഓംവീറിനോട് കണക്കിലെ ചോദ്യങ്ങള്‍ ചോദിച്ചു. നാണയങ്ങള്‍ എണ്ണാന്‍ പറഞ്ഞപ്പോള്‍ ഒമ്ബതിന് ശേഷം ഓംവീറിന് എണ്ണാന്‍ കഴിഞ്ഞില്ല. സ്വന്തം മൊബൈല്‍ നമ്ബര്‍ ഡയല് ചെയ്യാനോ, സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസം പറയാനോ ഓംവീറിനു പറ്റിയില്ല. ഇതേ തുടര്‍ന്ന് ഖുഷ്ബി വിവാഹത്തില്‍ നിന്നും പിന് മാറുകയായിരുന്നു.ഖുഷ്ബുവിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും അവരുടെ അച്ഛന് മകളുടെ വിവാഹം വിദ്യാഭ്യാസയോഗ്യത ഇല്ലാത്ത ഒരാളുമായി ഉറപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
Leave a Reply