Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 1:28 pm

Menu

Published on December 16, 2015 at 1:29 pm

നിർഭയയുടെ ഓർമകൾക്ക് മൂന്നു വയസ്: നീതി ലഭിച്ചില്ലെന്ന് പിതാവ്

3-years-of-nirbhaya-gang-rape

ന്യൂഡൽഹി :രാജ്യത്തെ ഒന്നാകെ കരയിച്ച ഡൽഹി കൂട്ടമാനഭംഗത്തിന്‍റെ ഓർമകൾക്ക് മൂന്നു വയസ്. 2012 ഡിസംബർ 16നാണ് ഡൽഹിയിൽ ഓടുന്ന ബസിൽ 23കാരിയായ യുവതി ക്രൂരമായ കൂട്ടമാനഭംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഫിസിയോ തെറാപ്പി വിദ്യാർഥിനിയായിരുന്ന യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച ശേഷമായിരുന്നു ബസ് ജീവനക്കാരടക്കമുള്ള ആറംഗ സംഘം ക്രൂരമായി പീഡിപ്പിച്ചത്.

കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. മാപ്പർഹിക്കാത്ത രീതിയിലായിരുന്നു പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. ദിവസങ്ങൾക്കു ശേഷം യുവതി മരണത്തിന് കീഴടങ്ങി.

സംഭവത്തിനെതിരെ രാജ്യത്ത് ഒട്ടേറെ പ്രതിഷേധമുണ്ടായി. ഭരണധികാരികളുടെ ഭാഗത്തു നിന്ന് വാഗ്ദാനങ്ങളും ഉണ്ടായി. സ്ത്രീ സുരക്ഷ വലിയൊരു ചർച്ചയുമായി. എന്നാൽ പിന്നെയും വിവിധ ഭാഗങ്ങളില്‍ സമാനമായ ആക്രമണങ്ങളുണ്ടായി. നിർഭയയുടെ ഓർമകൾക്ക് മൂന്ന് വയസാകുമ്പോഴും ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷ വെറുമൊരു ചോദ്യമായി തന്നെ അവശേഷിക്കുന്നു.

അതേസമയം തന്‍റെ മകൾക്ക് നീതി ലഭിച്ചില്ലെന്ന് നിർഭയയുടെ പിതാവ് ആരോപിച്ചു. മൂന്നുവർഷം പിന്നിട്ടിട്ടും പ്രതികളെ ഇതുവരെ തൂക്കിക്കൊന്നില്ലെന്നും പിതാവ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പ്രതിയായിരുന്നു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതെന്നും പിതാവ് കൂട്ടിച്ചേർത്തു.
അതേസമയം പ്രായപൂർത്തിയാകാത്ത പ്രതിയുടെ മോചനം സംബന്ധിച്ച് ചർച്ചകൾ നടന്നു വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News