Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്ലാസ്റ്റിക് അനാവൃതമായ ചെറിയ മുത്തുകളുടെ സാന്നിധ്യം കണ്ടെത്തിയ പല ഫേസ് വാഷുകളും ലിക്യൂഡ് സോപ്പുകളും അമേരിക്ക അവരുടെ വിപണിയില്‍ നിന്നും പിന്‍വലിച്ചതാണ്. അത്തരം വസ്തുക്കള്‍ക്ക് അമേരിക്കയില്‍ നിരോധനവും ഏര്‍പ്പെടുത്തി.
അന്തരീക്ഷമലിനീകരണേത്തയും ജലവിതരണത്തേയും ബാധിക്കുന്നതിനാലും ആളുകളുടെ ജീവന് തന്നെയും ഭീഷണി ഉണ്ടായേക്കാമെന്ന സാഹചര്യത്തിലുമാണ് പല ഫേസ് വാഷുകളും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഏറെ നാള് മുന്‍പ് തന്നെ തയ്യാറായത്. മനുഷ്യശരീരത്തില്‍ പുരട്ടുന്ന ഫേസ് വാഷുകളിലും ലിക്യൂഡ് സോപ്പുകളിലും അടങ്ങിയിരിക്കുന്നത് ഒരുതരത്തിലുള്ള മൈക്രോ സ്ഫിയേഴ്സുകള് ആണ്. അവയില്‍ അടങ്ങിയിരിക്കുന്നതാവട്ടെ ഒരു പ്രത്യേക തരം പ്ലാസ്റ്റിക്കുമാണ്. ഇവ വെള്ളത്തില്‍ അലിയുകയോ വെള്ളത്തില്‍ നിന്നും ഫില്‍ട്ടര്‍ ചെയ്ത് എടുക്കാന്സാധിക്കുയോ ഇല്ല. ഇത് മലിനീകരണത്തിന് വലിയ തോതില്‍ കാരണമായേക്കാവുന്ന ഒന്നാണെന്ന് യു.എസ് തന്നെ കണ്ടെത്തിയിട്ടുണ്ട്.
യു.എസ് വിപണിയില്‍ ഇത്തരം ഉൽപ്പന്നങ്ങൾ നിർത്തലാക്കിയെങ്കിലും മൈക്രോബെഡ്സിന്റെ(പ്ലാസ്റ്റിക് അനാവൃതമായ ചെറിയ മുത്തുകൾ )സാന്നിധ്യമുള്ള നിരവധി ഉത്പന്നങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ വിപണികളില്‍ സുലഭമായി വിറ്റഴിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്ന ഓയില്‍മെന്റുകളും ഫേസ് വാഷുകളും ടൂത്ത്പേസ്റ്റുകളുമെല്ലാം ഇന്ത്യന്‍ വിപണിയില്‍ യഥേഷ്ടമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാനോ ഇത് മൂലമുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്താനോ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.
Leave a Reply