Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: 25 വ്യത്യസ്‌ത തരം ചായകള്‍ ട്രെയിനുള്ളില്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. പദ്ധതി നടപ്പാക്കുന്നത് ഇന്ത്യന്‍ റയ്ല്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് ( ഐ.ആര്‍.സി.ടി.സി.). രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ചായകളാണ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുക. തുടക്കത്തില്‍ 12000 റൂട്ടുകളില്‍ 25 വെറൈറ്റി ചായകള്‍ ലഭ്യമാക്കും. ഐആര്‍സിടിസിയുടെ മൊബൈല്‍ ആപ്പ് വഴിയാണ് ചായ ലഭ്യമാകുകക. ഹണി ജിഞ്ചര്‍, ലെമന്‍, അഡ്‌രാക് തുള്‍സി, കുല്‍ഹാഡ്, ഹരി മിര്‍ച്, ആം പപഡ് തുടങ്ങിയ ഇനം ചായകള്‍ ഉണ്ടാകും. ഗ്രീന്‍ ടീ, കട്ടന്‍ചായ, പാല്‍ചായ, ലെമന്‍ ടീ, മസാല ചായ തുടങ്ങി വിവിധയിനം ചായകള്‍ ലഭ്യമാകും. ഏത് സ്റ്റേഷനില്‍ എത്തുമ്പോഴാണ് ചായ വേണ്ടതെന്ന വിവരം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണം. നിര്‍ദ്ദിഷ്‌ട സ്റ്റേഷന്‍ എത്തുമ്പോള്‍, ബുക്ക് ചെയ്‌ത ചായ ചൂടോടെ യാത്രികര്‍ ഇരിക്കുന്ന സ്ഥലത്ത് എത്തിക്കും. 300 രൂപയ്‌ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് 10 ശതമാനം കിഴിവ് നല്‍കുമെന്ന് ഐആര്‍സിടിസി വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply