Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇനി മുതല്‍ ലാന്‍ഡ് ഫോണ്‍ നമ്പറിലും വാട്‌സ്ആപ്പ് ഉപയോഗിക്കാം.ഇതുവരെ വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനി മുതല്‍ ലാന്‍ഡ് ഫോണ്‍ നമ്പറിലും ഈ ആപ്ലിക്കേഷനുകളില്‍ പ്രവര്‍ത്തിക്കും.ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെയും ടെലികോം ഓപ്പറേറ്റര്‍മാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നെറ്റ് വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് സംവിധാനം നടപ്പാക്കാനുള്ള കരാറിന് കേന്ദ്ര സര്‍ക്കാര്‍ സമിതി തിങ്കാളാഴ്ച അംഗീകാരം നല്‍കി.ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കോളുകള്‍ വിളിക്കാനായുള്ള സൗകര്യം ഈ നീക്കത്തിലൂടെ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
Leave a Reply