Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 9:03 am

Menu

Published on July 1, 2016 at 12:00 pm

വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കൂ… കബാലിയുടെ ടിക്കറ്റ് നേടൂ…..!!

build-toilets-get-free-ticket-for-rajnikants-latest-flick

വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ചാല്‍ സൂപ്പര്‍താരം രജനികാന്തിന്റെ കബാലി സിനിമ സൗജന്യമായി കാണാം….പുതുച്ചേരി സര്‍ക്കാരിന്റേതാണ് പുതുമയുളള ഈ ഓഫര്‍. പോണ്ടിച്ചേരിയിലെ സെല്ലിപ്പെട്ട് നിവാസികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഈ ഓഫര്‍ നല്‍കുന്നത്.ജില്ലാ ഗ്രാമീണ വികസന ഏജന്‍സി നടത്തിയ സര്‍വ്വെയില്‍ സെല്ലിപ്പെട്ടിലെ 772 വീടുകളില്‍ 442 വീടുകളിലും ശൗചാലയം ഇല്ലായിരുന്നു.പോണ്ടിച്ചേരിയിലെ സ്വഛ് ഭാരത് മിഷന്റെ ബ്രാന്‍ഡ് അംബാസിഡറായി രജനികാന്ത് ചുമതല ഏറ്റതാണ് ഇത്തരത്തില്‍ ഒരു പദ്ധതി കൊണ്ടുവരാന്‍ കാരണമായത്.കബാലിയുടെ റിലീസ് ദിനത്തില്‍ ബംഗലൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് എയര്‍ ഏഷ്യയും ഓഫര്‍ നല്‍കിയിരുന്നു.ചിത്രത്തിലെ ഏതാനും സ്വീക്വന്‍സുകളില്‍ എയര്‍ ഏഷ്യയുടെ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും എയര്‍ ഏഷ്യ ഇന്ത്യ വക്താവ് അറിയിച്ചു. ചിത്രത്തിന്റെ പ്രമോഷനായി പ്രത്യേക പാക്കേജ് തന്നെയാണ് എയര്‍ ഏഷ്യ യാത്രക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News