Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ചികിത്സക്കായി കാത്തുനിന്ന രോഗികളെ അവഗണിച്ച് ഡ്യൂട്ടിയ്ക്കിടെ സിനിമ ആസ്വദിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനൊപ്പം ഡല്‍ഹിയിലെ പ്രാദേശിക ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സിസോദിയ.ആശുപത്രിയിലെ ഓഫീസ് മുറികളില്‍ ഒന്നില്‍ കയറിയപ്പോള്‍ ഡ്യൂട്ടിയില്‍ സിനിമ കാണുന്ന ഉദ്യോഗസ്ഥനെയാണ് സിസോദിയക്ക് കാണാനായത്.ഓഫീസറുടെ കൃത്യവിലോപത്തില്‍ രോഷാകുലനായ സിസോദിയ ആരാണ് മേലധികാരിയെന്ന് അയാളോട് ചോദിച്ചു. മേലധികാരി സ്ഥല്ത്ത് എത്തിയ ഉടനെ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്നും നീക്കാന്‍ സിസോദിയ ഉത്തരവിട്ടു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്ന താക്കീതും നല്‍കിയാണ് സിസോദിയ മടങ്ങിയത്.ഓഫീസ് മുറിയിലെ കസേരയിലിരുന്ന ഉദ്യോഗസ്ഥന് സിനിമ കാണുന്നതും ഇയാളെ സിസോദിയ പിടികൂടുന്നതിന്റേയും വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. ആശുപത്രി വരാന്തയിലൂടെ സിസോദിയ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നടക്കുന്നതാണ് വീഡിയോയില്‍. ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗികളുടെ നീണ്ടനിരയും ദൃശ്യത്തിലുണ്ട്.വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
–
–
Leave a Reply