Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:06 pm

Menu

Published on July 8, 2013 at 12:59 pm

മുറെ ചരിത്രം കുറിച്ചു

murray-createhistroy

ലണ്ടന്‍ : വിംബിള്‍ഡണ്‍ പുരുഷ വിഭാഗം കിരീടം ബ്രിട്ടന്റെ ആന്‍ഡി മറെയ്ക്ക്. മൂന്നുമണിക്കൂറും പത്തു മിനിറ്റും നീണ്ട മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ കീഴടക്കിയാണ് മറെ ആദ്യ വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തിയത് (6-4, 7-5,6-4). ഇതോടെ വിംബിള്‍ഡണ്‍ കിരീടത്തിനായി 77 വര്‍ഷം നീണ്ട ബ്രിട്ടന്റെ കാത്തിരിപ്പിനാണ് അന്ത്യമായത്. മറെയുടെ രണ്ടാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 1936-ല്‍ ഫ്രെഡ് പെറിയാണ് ബ്രിട്ടന് വേണ്ടി അവസാനമായി വിംബിള്‍ഡണ്‍ നേടിയ പുരുഷ താരം.2012-ല്‍ ഫൈനലിലെത്താനായെങ്കിലും റോജര്‍ ഫെഡറര്‍ക്കു മുമ്പില്‍ മറെയ്ക്ക് കീഴടങ്ങേണ്ടി വന്നിരുന്നു.
ഇക്കുറി റഫേല്‍ നദാലും റോജര്‍ ഫെഡററുമടക്കമുള്ള വമ്പന്‍ താരങ്ങളുടെ ഇടര്‍ച്ചകള്‍ കണ്ട വിംബ്ള്‍ഡണ്‍ കോര്‍ട്ടിലേക്ക് ഉറച്ച കാല്‍വെപ്പുമായാണ് മറേ കളത്തിലിറങ്ങിയത്. 15,000ത്തില്‍ ഏറെ വരുന്ന ഗാലറിയുടെ മുഴുവന്‍ പിന്തുണയും മുറെ കുണ്ടായിരുന്നു.

Loading...

Comments are closed.

More News