Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
21 ദിവസം പ്രായമുള്ള കുഞ്ഞിന് അമ്മ നല്‍കിയ ഒറ്റമൂലി കൊണ്ട് കാഴ്ച നഷ്ടമായി.മുംബൈ സ്വദേശിയായ സീമ എന്ന യുവതിയാണ് കുഞ്ഞിന്റെ കണ്ണില്‍ ചുവപ്പ് നിറം കണ്ട് കണ്ണില്‍ മുലപ്പാലൊഴിച്ചത്.മുതിര്‍ന്നവരാണ് ഇങ്ങനെ ഉപദേശിച്ചത്.അണുബാധയോ അസ്വസ്ഥതയോ വന്നാല്‍ മുലപ്പാല്‍ നല്ലതാണെന്നാണ് മുതിര്‍ന്നവര്‍ പറയാറുള്ളത് .ഇതനുസരിച്ചാണ് മുലപ്പാലൊഴിച്ചത്.എന്നാല്‍ കണ്ണ് വീര്‍ത്തുവരികയും നീരുവയ്ക്കുകയും ചെയ്തു.ഉടനെ ആശുപത്രിയിലെത്തിച്ചു.അണുബാധയേറ്റ കണ്ണില്‍ മുലപ്പാലൊഴിച്ചതോടെ കുഞ്ഞിന്റെ കണ്ണിന്റെ കോര്‍ണിയയ്ക്ക് പഴിപ്പു ബാധിച്ചിരുന്നു.അങ്ങനെ കാഴ്ച ശക്തിയ്ക്ക് ബുദ്ധിമുട്ടായത്.
എന്താണ് ശാസ്ത്രീയ വശമെന്നറിയാതെ ചില ഒറ്റമൂലികള്‍ ശീലിക്കാറുണ്ട് .ഇത്തരത്തില്‍ ചെയ്യും മുമ്പ് വിദഗ്ധരുടെ ഉപദേശം തേടണം.ആദിത്യജോത് ആശുപത്രിയിലെ കോര്‍ണിയ സ്‌പെഷ്യലിസ്റ്റായ ഡോ കവിതാ റാവു പറയുന്നു.വജാത ശിശുവിന്റെ കണ്ണില്‍ വരുന്ന അണുബാധ തടയാന്‍ ആന്റിബയോടിക് മരുന്നുണ്ടെന്നും മുലപ്പാലല്ല ഒഴിക്കേണ്ടതെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.
Leave a Reply