Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 7:19 am

Menu

Published on October 7, 2016 at 1:38 pm

മുഖം പൊട്ടി ചോരയൊലിച്ച് നെയ്മര്‍;ബ്രസീലിന്റെ ജയത്തിലും കനത്ത നൊമ്പരമായി ഈ ദൃശ്യങ്ങൾ…!!

bloody-neymar-removed-from-brazil-match-vs-bolivia-after-elbow-to-face

ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ ബ്രസീലിന് ആയെങ്കിലും സൂപ്പര്‍ താരം നെയ്‌റിന് പരിക്കേറ്റത് വിജയാഘോഷത്തിന് കനത്ത ആഘാതമായിരുന്നു.കളിക്കിടെ ബൊളീവിയന്‍ ഡിഫന്ററുമായി കൂട്ടിയിടിച്ചാണ് നെയ്മറിെന്റ മുഖത്ത് പരിക്കേറ്റത്. മത്സരത്തിന്റെ 69ാം മിനിറ്റിലാണ് ഈ ദാരുണ സംഭവം.

ബൊളീവിയന്‍ താരത്തിന്റെ കൈമുട്ട് നെയ്മറിന്റെ മുഖത്ത് കൊള്ളുകയായിരുന്നു. ഇതോടെ നിലത്ത് വീണ താരത്തിന്റെ മുഖത്ത് നിന്നും ചോരപൊടിഞ്ഞത് ബ്രസീല്‍ ആരാധകരില്‍ ആശങ്ക പടര്‍ത്തി. തുടര്‍ന്ന് ബ്രസീല്‍ കോച്ച് നെയ്മറെ പിന്‍വലിച്ച് പകരം വില്യനെ കളത്തിലിറക്കി.ഇതോടെ വെനസ്വേലക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ നെയ്മര്‍ ഉണ്ടാകില്ല.

Bloody Neymar removed from Brazil match vs Bolivia after elbow to face

നേരത്തെ മത്സരത്തിന്റെ 39ാം മിനിറ്റില്‍ നെയ്മര്‍ക്ക് മഞ്ഞകാര്‍ഡും കണ്ടിരുന്നു. ഇതോടെ വെനസ്വേലക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ നെയ്മര്‍ ഉണ്ടാകില്ല. 11 ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ തുടങ്ങിവച്ച ഗോള്‍ വേട്ടയ്ക്ക് 75 ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് തിരശീലയിട്ടത്. ഇതിനിടയില്‍ 26 ാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീഞ്ഞോ, 39 ാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസ്, 44 ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് എന്നിവരും ഗോള്‍ നേടി. മത്സരത്തിൽ ബ്രസീൽ 5-0 നാണ് ബ്രസീലിന്‍റെ ആധികാരിക ജയം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News