Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ ജീവിതത്തില്‍, ഭക്ഷണത്തില്‍ പഴം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് .ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിലാണ് പഴം.ശരീരത്തിനാവശ്യമായ വിറ്റാമിനുകളെല്ലാം പഴം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്.അതുപോലെതന്നെ നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെള്ളം.ശരീര പ്രവർത്തനങ്ങൾക്ക് വെള്ളത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.ഇവ രണ്ടും ഒന്നിച്ച് കഴിച്ചാലോ..?രാവിലെ എഴുന്നേല്‍ക്കുമ്പോഴെയാണ് ഇതു ചെയ്യേണ്ടത്.ഇങ്ങനെ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്നതു വളരെ മികച്ച ഗുണങ്ങളായിരിക്കും. ബനാന ഡയറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ദിവസം തുടങ്ങുകയെന്നു പറയുമ്പോള്‍ പഴവും ചൂടുവെള്ളവും പ്രാതലായി കഴിയ്ക്കുക. ഇതിനു മുന്‍പ് ഒന്നും കഴിയ്ക്കുകയോ കുടിയ്ക്കുകയോ ചെയ്യാതിരിയ്ക്കുക.
തടി കുറയ്ക്കുകയെന്ന വലിയ കാര്യമാണ് ഇതിലൂടെ ലഭിയ്ക്കുന്നത്. ദഹനവും അപചയപ്രക്രിയയും ത്വരിതപ്പെടുത്തിയാണ് ഇതു സാധിയ്ക്കുന്നത്. മാത്രമല്ല, തടി വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ വലിച്ചെടുക്കാനും പഴത്തിനു കഴിയും.

വെള്ളത്തിന്, പ്രത്യേകിച്ചു ചൂടുവെള്ളത്തിന് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ സാധിയ്ക്കും. പ്രകൃതിദത്തമായി ഊര്‍ജം നല്‍കുന്ന ഒന്നു കൂടിയാണ് വെള്ളം.

മോണിംഗ് ബനാനാ ഡയറ്റ് അനുസരിച്ച് രാവിലെ ഒരു പഴം മാത്രമേ പാടൂയെന്നില്ല. ആവശ്യമുള്ളത്ര പഴം കഴിയ്ക്കാം. ബാക്കി സമയത്ത് ആരോഗ്യകരമായ ഏതു ഭക്ഷണം വേണമെങ്കിലുമാകാം.

എന്നാല്‍ അമിതമാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഈ ഡയറ്റ് പ്രകാരം ഇതു ചെയ്യുമ്പോള്‍ മദ്യം നിര്‍ബന്ധമായും ഉപേക്ഷിയ്ക്കുക. എന്നാല്‍ അത്ര നിര്‍ബന്ധമെങ്കില്‍ വളരെ മിതമായ തോതില്‍ വൈന്‍, ബിയര്‍ എന്നിവ ഉപയോഗിയ്ക്കാം.
Leave a Reply