Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗ്വാളിയോര്‍:പ്രേതശല്യത്തിനെതിരെ പരാതിയുമായി ഒരു വീട്ടമ്മ പോലീസിനെ സമീപിച്ചു. പ്രേതങ്ങള്‍ മൊബൈലില്‍ സംസാരിക്കുന്നുവെന്നും ടെലിവിഷന്‍ താരങ്ങള്‍ സ്ക്രീനില്‍ നിന്നിറങ്ങി വീട്ടില്‍ വന്ന് പ്രേതങ്ങളായി ശല്യപ്പെടുത്തുന്നുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.ഗ്വാളിയോറിലാണ് സംഭവം.
ഗ്വായിയോറിലെ ഗെയിന്‍ദേവാലി സദക് സ്വദേശിനിയായ മമതയാണ് പരാതിക്കാരി. തന്റെ വീട് ചില ദുഷ്ടശക്തികളുടെ നിയന്ത്രണത്തിലാണെന്ന് രണ്ടു കുട്ടികളുടെ അമ്മയായ ഇവര്‍ പറയുന്നു. വീടിനുള്ളില്‍ നിന്ന് ഭയപ്പെടുത്ത ശബ്ദം അടിക്കടിയുണ്ടാകുന്നു. തന്റെ മുറിയ്ക്കുള്ളില്‍ നിന്ന് പ്രേതബാധ വിട്ടൊഴിയുന്നില്ല. വീട്ടിലെത്തിയ ചില പ്രേതങ്ങള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നു. ടെലിവിഷന്‍ താരങ്ങളും പ്രേതങ്ങളായി വീട്ടില്‍ കടന്നുവന്ന് വിലസുകയാണെന്നും ഇവര്‍ പരാതിപ്പെടുത്തുന്നു.
തന്റെ അയല്‍ക്കാരായ ചന്ദ്രവതിയും വീരു ഗൗതമും ദുര്‍മന്ത്രവാദവും ആഭിചാരവും നടത്തുന്നുണ്ടെന്നും ഭൂതങ്ങളെ അയച്ച് തന്റെ സ്വത്ത് തട്ടിയെടുക്കാനാണ് അവരുടെ ശ്രമമെന്നും മമത പറയുന്നു. എന്തായാലും പരാതി സ്വീകരിച്ച് അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്‍കിയാണ് ഡി.വൈ.എസ്.പി ആലം ഖാന്‍ യുവതിയെ മടക്കിഅയച്ചത്.
Leave a Reply