Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കല്യാണക്കത്തിലും ക്രിക്കറ്റ്മയംഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് വിവാഹത്തിരക്കിലാണ്. നടിയും മോഡലുമായ ഹേസല്‍ കീച്ചാണ് യുവിയുടെ വധു. പല തിയതികളില്‍ വ്യത്യസ്തമായി വിവാഹം നടത്താനാണ് പ്ലാന്‍ ചെയ്തിരിക്കുത്. യുവിയുടെയും ഹേസലിന്റെയും വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. യുവരാജ് ആന്‍ഡ് ഹേസല്‍ പ്രീമിയര്‍ ലീഗ്, ലവിങ് ഇറ്റ് സര്‍ജീ എന്നാണ് കാര്‍ഡിലെ എഴുത്ത്. ക്രിക്കറ്റും തമാശയും ചേര്‍ത്ത് തയ്യാറാക്കിയ കാര്‍ഡ് ഇരുവരുടെയും കാരിക്കേച്ചറുകളാല്‍ സമ്പന്നമാണ്. ഡിസൈനര്‍മാരായ സാന്‍ഡിയും കപില്‍ ഖുറാനയുമാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുത്. വ്യത്യസ്തമായ, എന്നും ഓര്‍ക്കാവുന്ന തരത്തില്‍ കാര്‍ഡ് തയ്യാറാക്കാനാണ് യുവിയും ഹേസലും ഡിസൈനര്‍മാരോട് ആവശ്യപ്പെട്ടത്.നവംബര്‍ 30ന് ചണ്ഡിഗഡിലെ ഗുരുദ്വാരയില്‍ വെച്ച് പരമ്പരാഗത രീതിയിലായിരിക്കും വിവാഹം നടക്കുക. ഡിസംബര്‍ രണ്ടിന് ഗോവയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരാകും. ഗോവയിലായിരിക്കും യുവിയുടെ സുഹൃത്തുക്കളെത്തുക. ഗോവയിലെ ആഘോഷങ്ങള്‍ക്കായി പ്രത്യേക കാര്‍ഡ് അണിയറയില്‍ ഒരുങ്ങുകയാണ്.ഡല്‍ഹിയിലായിരിക്കും റിസപ്ഷന്‍ ചടങ്ങുകള്‍. യുവരാജിന്റെ ഫാം ഹൗസിലാകും ആഘോഷങ്ങളൊണ് സൂചന. അതിഥികള്‍ക്ക് നല്‍കേണ്ട സമ്മാനങ്ങളും സ്വീറ്റ്‌സുമെല്ലാം യുവിയും ഹേസലും ചേര്‍ന്ന് തന്നെയാണ് തെരഞ്ഞെടുക്കുന്നത്. ബ്രിട്ടീഷ് മൗറീഷ്യന്‍ മോഡലായ ഹേസല്‍, ബോഡിഗാര്‍ഡ്, ബില്ല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 15നായിരുന്നു ഇരുവരുടെയും എന്‍ഗേജ്‌മെന്റ്.
Leave a Reply