Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 5:14 pm

Menu

Published on November 16, 2016 at 4:53 pm

സ്‌മോക്കിന് മുന്‍പൊരു ചിയേഴ്‌സ്! പുകവലിക്കും മുന്‍പ് റെഡ് വൈന്‍ ശീലമാക്കൂ…

red-wine-before-smoking-can-offset-damage-to-blood-vessels

സിഗരറ്റ് വലിക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് റെഡ് വൈന്‍ കഴിക്കുന്നത് ശീലമാക്കിയവരാണോ നിങ്ങള്‍? രണ്ടും ഒരുമിച്ചോ എന്ന് ചോദിക്കാന്‍ വരട്ടെ. പുകവലിക്കും മുന്‍പ് രണ്ട് ഗ്ലാസ് റെഡ് വൈന്‍ കുടിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുകവലി മൂലം രക്തക്കുഴലുകളിലുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ ഒരുപരിധി വരെ ഇല്ലാതാക്കാന്‍ റെഡ് വൈനിന് കഴിയുമത്രേ.

പുകവലി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. പുകവലി നേരിട്ട് രക്തക്കുഴലുകളെയും കോശങ്ങളെയും ബാധിക്കും. എന്നാല്‍ ഇവയെല്ലാം ഇല്ലാതാക്കാന്‍ റെഡ് വൈന്‍ സഹായിക്കുമത്രേ.
റെഡ് വൈന്‍, ഹൃദയസംബന്ധിയായ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. റെഡ് വൈനിലടങ്ങിയിട്ടുള്ള ഫീനോള്‍, ശരീരത്തില്‍ നൈട്രിക് ഓക്‌സിഡ് പോലുള്ള പദാര്‍ഥങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ഇതുവഴി ഹൃദയധമനികളുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു.
ഹോംബര്‍ഗിലെ സാര്‍ലാന്‍ഡ് യൂണിവേഴ്‌സിറ്റിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

പഠനത്തിന്റെ ആദ്യഘട്ടത്തില്‍ പുകവലി ശീലമാക്കാത്ത 20ഓളം പേരില്‍ , പുകവലിയും തുടര്‍പ്രവര്‍ത്തനങ്ങളും എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്തി. അതിന് ശേഷം ഓരോരുത്തര്‍ക്കും മൂന്ന് സിഗരറ്റുകള്‍ വീതം നല്‍കി. പുകവലിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് എല്ലാവര്‍ക്കും റെഡ് വൈന്‍ നല്‍കി.

വൈന്‍ കഴിച്ചതിനും പുകവലിക്കും മുന്‍പും ശേഷവും രക്തവും മൂത്രവും പരിശോധനക്ക് വിധേയമാക്കി. 18 മണിക്കൂറിന് ശേഷവും ഇതാവര്‍ത്തിച്ചു. റെഡ് വൈന്‍ കഴിച്ച ശേഷം സിഗരറ്റ് വലിച്ചവരുടെ കോശങ്ങള്‍ക്കും രക്തക്കുഴലുകള്‍ക്കും കാര്യമായ മാറ്റങ്ങളില്ലെന്ന് പഠനത്തിലൂടെ കണ്ടെത്തി. ദിവസം പത്തും ഇരുപതും സിഗരറ്റുകള്‍ വലിക്കുന്ന ചെയിന്‍ സ്‌മോക്കേഴ്‌സിനെ് പഠനവും കണ്ടൈത്തലും ബാധിക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത്, റെഡ് വൈന്‍ കുടിച്ചതുകൊണ്ടൊന്നും കാര്യമില്ലെന്ന്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News