Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുന്ദരമായ മുടി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ മുടി കൊഴിച്ചില്‍ എല്ലാവരുടെയും പേടി സ്വപ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ വരാം. ഭക്ഷണവും ആരോഗ്യകരമല്ലാത്ത ജീവിതരീതിയുമെല്ലാം മുടി കൊഴിച്ചില്‍ സൃഷ്ടിക്കാം. കൃത്യമായ പരിഹാരം ഉണ്ടെങ്കില്‍ മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഷാമ്പൂവിട്ട് മുടി കഴുകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഷാമ്പൂവില്‍ അല്‍പം ഉപ്പിട്ടാല്‍ അതിന്റെ ഗുണം ഇരട്ടിയാവും. അല്‍പം ഉപ്പ് ഷാമ്പൂവില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.
എണ്ണമയമുള്ള മുടി മിക്കവരുടെയും പ്രശ്നം തന്നെയാണ്. എന്നാല്‍ ഷാമ്പൂവില്‍ അല്‍പം ഉപ്പിട്ട് അത് കൊണ്ട് മുടി കഴുകി നോക്കൂ. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്ത് നോക്കാം. ഇത് മുടിയുടെ എണ്ണമയം ഇല്ലാതാക്കാം.

മുടി കൊഴിച്ചില്‍ മാറ്റാനും ഉത്തമ സഹായിയാണ് ഈ മിശ്രിതം. മുടിയിലെ അഴുക്കും മറ്റും പോവുമ്പോള്‍ മുടിയുടെ ആരോഗ്യം ഇരട്ടിയാവുന്നു. ഇത് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുന്നു.

ബോഡി സ്‌ക്രബ്ബായി ഉപ്പ് ഉപയോഗിക്കാം. വെളിച്ചെണ്ണയില്‍ അല്‍പം ഉപ്പിട്ട് ഇത് ദേഹത്ത് പുരട്ടി നോക്കൂ. ഇത് നല്ലൊരു സ്‌ക്രബ്ബര്‍ ആയി പ്രവര്‍ത്തിയ്ക്കും.

ആരോഗ്യകരമായ ധാരാളം ഗുണങ്ങലും ഉപ്പിനുണ്ട്. തലവേദന കൊണ്ട് പൊറുതി മുട്ടുന്ന സമയത്ത് അല്‍പം ഉപ്പിട്ട് വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. 10 മിനിട്ടിനുള്ളില്‍ തലവേദന ഇല്ലാതാവും.

പാദങ്ങള്‍ വിണ്ടു കീറുന്നതിന് പലപ്പോഴും പരിഹാരം ഫലം കാണാത്തത് പലരേയും പ്രശ്‌നത്തിലാക്കും. എന്നാല്‍ ഒലീവ് ഓയിലില്‍ അതേ അളവില്‍ തന്നെ ഉപ്പ് മിക്‌സ് ചെയ്ത് കാലില്‍ പുരട്ടിയാല്‍ ഇത് പാദങ്ങള്‍ വിണ്ടു കീറുന്നതിന് പരിഹാരമാകും.

ദേഹത്തെവിടെയെങ്കിലും മുറിവുണങ്ങാന്‍ ബാക്കിയുണ്ടെങ്കില്‍ അത് ഉപ്പ് ഉപയോഗിച്ച് വേഗം ഉണക്കാവുന്നതാണ്. സോഡിയം ക്ലോറൈഡില്‍ രണ്ട് ടീസ്പൂണ്‍ ഉപ്പ് മിക്‌സ് ചെയ്ത് മുറിവ് കഴുകാം. ഇത് മുറിവ് വേഗം ഉണങ്ങാന്‍ കാരണമാകും.
Leave a Reply