Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 8:30 am

Menu

Published on January 19, 2017 at 6:30 pm

പുതിയ 500 രൂപ നോട്ട് വാഷിങ് മെഷീനിലിട്ടാല്‍ എന്ത് സംഭവിക്കും?

rs-500-notes-washing-machine-twitter-demonetisation

നോട്ട് നിരോധനത്തിനു പിന്നാലെ ആര്‍ബിഐ പുറത്തിറക്കിയ പുതിയ 500, 2000 രൂപയുടെ നോട്ടുകളെ പറ്റി ഇതിനോടകം തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു. നിറം പോകുന്നതും ഒരു വശം മാത്രം അച്ചടിച്ചതുമായ നോട്ടുകള്‍ ഇതിനോടകം തന്നെ നമ്മള്‍ കണ്ടതാണ്.

ഇക്കൂട്ടത്തിലേക്ക് ചേര്‍ത്തുവെയ്ക്കാന്‍ പുതിയ സംഭവവുമായി എത്തിയിരിക്കുകയാണ് ഡല്‍ഹി സ്വദേശി രവി ഹാന്ത. കക്ഷി അറിയാതെ ഷര്‍ട്ടിനൊപ്പം പുതിയ 500 രൂപ നോട്ടും വാഷിങ് മെഷീനിലിട്ടു. അലക്കൊക്കെ കഴിഞ്ഞ് തിരിച്ചിറങ്ങിയ നോട്ട് ആളാകെ മാറിയിരുന്നു. നോട്ടിലെ ഗാന്ധിയടക്കമാണ് മാഞ്ഞുപോയിരിക്കുന്നത്. രവി ഹാന്ത തന്നെ നിറം പോയ നോട്ടിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

1

പോക്കറ്റില്‍ പണമുണ്ടെന്ന് അറിയാതെ ഷര്‍ട്ട് അലക്കുന്ന അമളി മിക്ക ആളുകള്‍ക്കും പറ്റുന്നതാണ്. ഇത്തരത്തില്‍ നനഞ്ഞ നോട്ടുകള്‍ ഉണക്കിയെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ നോട്ടില്‍  ഈ അബന്ധം പറ്റിയാല്‍ പെട്ടുപോകുമെന്ന് തന്നെയാണ് രവിയുടെ അനുഭവം സൂചിപ്പിക്കുന്നത്.

നേരത്തെ പാലക്കാട്ടും നനഞ്ഞ പുതിയ 500 ന്റെ നോട്ട് തുടച്ചപ്പോള്‍ നിറം മാറുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. പാലക്കാട് ജില്ലയിലെ കാവശ്ശേരി പഞ്ചായത്തിലെ കഴനി ചുങ്കം ഗഫൂറിന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു ലഭിച്ച നോട്ടാണ് ചെറുതായി നനഞ്ഞതോടെ നിറം മാറാന്‍ തുടങ്ങിയത്.

നോട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രമുള്‍പ്പെടുന്ന ഭാഗത്തെ ചായം മുണ്ടില്‍ പറ്റിപ്പിടിക്കുകയായിരുന്നു. ആര്‍.ബി.ഐ 500 എന്ന് മുദ്രണം ചെയ്തിട്ടുള്ള സെക്യൂരിറ്റി ത്രെഡ്ഡും ഇളകാന്‍ തുടങ്ങിയതോടെ ഇദ്ദേഹം മറ്റ് നോട്ടുകള്‍ തുടയ്ക്കാതെ മാറ്റിവെക്കുകയായിരുന്നു.

നേരത്തെ 2000 രൂപ നോട്ടുകള്‍ പുറത്തിറങ്ങി കുറച്ചുദിവസം പിന്നിട്ടപ്പോള്‍ തന്നെ നിരവധി പേര്‍ ഇത്തരത്തിലുള്ള പരാതിയുമായി രംഗത്തെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News