Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുടി സ്ട്രെയ്റ്റന്‍ ചെയ്ത് ഭംഗികൂട്ടുന്നത് മിക്കവാറും പെണ്‍കുട്ടികള്‍ ഇപ്പോള്‍ ചെയ്യുന്നതാണ്. എന്നാല്‍ ഇതിനായി ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് മിക്കവരും. മാത്രമല്ല അതിനായി പണം ചിലവാക്കാനും മടിയും ഇല്ല.
മുടിയുടെ നീളവും ചുരുളുമൊക്കെ കണക്കാക്കിയാണ് സ്ട്രെയ്റ്റനിങിന് ബ്യൂട്ടിപാര്‍ലറുകാര്‍ ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍ ഇനി കൂടുതല്‍ പണം ചിലവാക്കാതെ തന്നെ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് മുടി സ്ട്രെയ്റ്റന്‍ ചെയ്യാവുന്നതാണ്.
വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ഇതിന് പണച്ചിലവും ഇല്ലെന്നത് സത്യം. കുറച്ച് പാലോ തേങ്ങാപ്പാലോ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ മുടി സ്ട്രെയ്റ്റന്‍ ചെയ്യാം.
മുടി കരുത്തുറ്റതും തിളങ്ങുന്നതുമാക്കാന്‍ പാല്‍ ഉപയോഗിക്കുന്നത് കൊണ്ട് സാധിക്കും. പാലിലെ കാസിന്‍, വേയ് എന്നീ പ്രോട്ടീനുകളാണ് തലമുടിയുടെ ആരോഗ്യത്തിന് ഗുണകരമാവുക. ഇത് മുടി കരുത്തുള്ളതും കട്ടിയുള്ളതുമായി വളരാന്‍ സഹായിക്കും. തലമുടി കൊഴിച്ചില്‍ ഇല്ലാതാക്കും.
പാലോ തേങ്ങാപ്പാലോ ഒരു സ്പ്രേ ബോട്ടിലില്‍ നിറയ്ക്കുക. പാല്‍ ഒരു ഗ്ലാസിന്റെ മൂന്നിലൊന്ന് മാത്രം മതി. പാലിലും മികച്ച സ്ട്രെയ്റ്റ്നര്‍ തേങ്ങാപ്പാലാണ്. ഏതെങ്കിലും ഒന്ന് മാത്രം ഒരു സമയം ഉപയോഗിക്കുക. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം പാലിനോടും പാലുല്‍പന്നങ്ങളോടും അലര്‍ജിയോ, ലാക്ടോസ് അലര്‍ജിയോ ഉള്ളവര്‍ ഇത് പരീക്ഷിക്കരുത്.

ഇനി ഈര്‍പ്പമുള്ള മുടിയിലേക്ക് പാല്‍ സ്പ്രേ ചെയ്യുക. തലയോട്ടിലും മുടിയുടെ എല്ലാഭാഗത്തും പാല്‍ വീണെന്ന് ഉറപ്പാക്കുക. ഇനി വലിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് മുടി കെട്ടില്ലാതെ ചീവുക. പാലുമായി ചേര്‍ന്ന് മുടി ചുരുണ്ട് കെട്ടുണ്ടാകാതെ ശ്രദ്ധിക്കണം. നിവര്‍ത്തി ചീവിയിടാനും ശ്രദ്ധിക്കണം.
ഇനി തലയോട്ടി നന്നായി മസാജ് ചെയ്യുക. മുടിയിലേക്ക് പാലിന്റെ പോഷകങ്ങള്‍ എത്താന്‍ ആവശ്യത്തിന് സമയം നല്‍കണം. അരമണിക്കൂറോളം ഇതിനായി എടുക്കാം. ഇതിന് ശേഷം മുടി നന്നായി കഴുകുക. വേണമെങ്കില്‍ ഷാംപു ഉപയോഗിക്കാം.
ഉണങ്ങിയാല്‍ മുടി നന്നായി നീണ്ട് കിടക്കും. ചീവി ഒതുക്കിയാല്‍ സ്ട്രെയ്റ്റനിങ് ലുക്ക് കിട്ടുകയും ചെയ്യും. മുടി സോഫ്റ്റാവുകയും നന്നായി ചുരുണ്ട മുടിയുള്ളവര്‍ക്ക് നീണ്ടു കിട്ടുകയും ചെയ്യും.
വെളിച്ചെണ്ണ, വിനാഗിരി എന്നിവ ഉപയോഗിച്ചും മുടി സ്ട്രെയ്റ്റന്‍ ചെയ്യാവുന്നതാണ്.
Leave a Reply