Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: സ്വന്തം വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കന്നഡ നടിയും മോഡലുമായ പറുല്‍ യാദവിനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു.
ആറോളം തെരുവുനായ്ക്കളുടെ കടിയേറ്റ പറുലിനെ മുംബൈ കൊകിലാബെന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നായ്ക്കളുടെ ആക്രമണത്തില്‍ നടിയുടെ മുഖത്തും കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് വളര്‍ത്തുനായയുമായി പുറത്തിറങ്ങിയപ്പോള്‍ മുംബൈ ജോഗേശ്വരി റോഡില്‍ വെച്ചായിരുന്നു സംഭവം. നായ്ക്കള്‍ വളഞ്ഞുവച്ച് കൂട്ടമായി ആക്രമിക്കുകയായിരുന്നുവെന്ന് പറുല്‍ പറയുന്നു. എന്നാല്‍ വഴിയാത്രക്കാര്‍ ആരും സഹായത്തിനെത്തിയില്ല.
തലയ്ക്ക് ആഴ്ത്തിലുള്ള മുറിവേറ്റ പറുലിനെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ബോളിവുഡ് ചിത്രമായ ക്യൂനിന്റെ കന്നഡ റീമേക്കില്‍ അഭിനയിക്കാനിരിക്കുകയായിരുന്നു പറുല്‍.
ഡ്രീംസ് എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പറുള്‍ മൂന്ന് മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ ചിത്രം കൃത്യമായിരുന്നു ആദ്യ ചിത്രം. പിന്നീട് സുരേഷ് ഗോപിയുടെ ബുള്ളറ്റിലും ബ്ലാക്ക് ഡാലിയയിലും നായികയായി അഭിനയിച്ചിരുന്നു.
Leave a Reply