Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 12:50 am

Menu

Published on March 18, 2017 at 4:21 pm

സ്‌കൂളുകളില്‍ ഉച്ചഭക്ഷണമില്ല; കുട്ടികള്‍ കഴിക്കുന്നത് എലികളെയും, മുയലുകളെയും

no-mid-day-meals-jharkhand-villages-children-eat-rats-rabbits

ജാര്‍ഖണ്ഡ്: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണമില്ലാത്തതിനാല്‍ ആദിവാസി കുട്ടികള്‍ കഴിക്കുന്നത് എലി, മുയല്‍, അണ്ണാന്‍, പക്ഷിത്തീറ്റ എന്നിവ.

ജാര്‍ഖണ്ഡിലെ രാജ്മഹല്‍ ഹില്‍സില്‍ സ്ഥിതിചെയ്യുന്ന രണ്ട് സ്‌കൂളുകളിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. എന്‍.ഡി.ടി.വിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്നതുകൊണ്ട് തന്നെ അധികൃതര്‍ സ്‌കൂളിനെ തഴഞ്ഞമട്ടാണ്. മതിയായ അധ്യാപകരോ ജീവനക്കാരോ കുട്ടികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളോ സ്‌കൂളിനില്ല.

no-mid-day-meals-in-jharkhand-villages-children-eat-rats-rabbits2

സ്‌കൂള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഉച്ചഭക്ഷണവും ലഭ്യമല്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ വിശപ്പ് സഹിക്കാതെ എലി, മുയല്‍, അണ്ണാന്‍ എന്നിവയെ വേട്ടയാടി ഭക്ഷിക്കുകയാണ്.

സ്‌കൂളിന്റെ ഉത്തരവാദിത്തം പൂര്‍ണമായും നാട്ടുവാസികള്‍ക്ക് വിട്ടുകൊടുത്തതാണെന്നും ഉച്ചഭക്ഷണത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നുമാണ് വിഷയം സംബന്ധിച്ച ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സര്‍യു റായുടെ പ്രതികരണം.
no-mid-day-meals-in-jharkhand-villages-children-eat-rats-rabbits1
ഇത്തരം ജീവികളെ ഭക്ഷിക്കേണ്ടിവരുന്നതിനാല്‍ ഇവിടങ്ങളിലെ കുട്ടികളില്‍ ഭൂരിഭാഗവും പകര്‍ച്ചവ്യാധികളുടെ പിടിയിലാണ്. നേരത്തെ അറുപതോളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നെന്നും എന്നാല്‍ അധ്യാപകര്‍ വരാതായതോടെ കുട്ടികളുടെ വരവും നിലച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News