Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദമോ (മധ്യപ്രദേശ്): റെയില്‍വേ ട്രാക്കിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയുടെ മാറില്‍ പറ്റിക്കിടന്നു പാലു കുടിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം കരളുപിളര്‍ക്കുന്ന കാഴ്ചയായി.
മധ്യപ്രദേശിലെ ദമോ ജില്ലയിലെ മലൈയ റെയില്‍വേ ക്രോസിങ്ങിലാണ് 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം ബുധനാഴ്ച രാവിലെ ആറുമണിയോടെ പ്രദേശവാസികള്‍ കാണുന്നത്. വിശന്നു കരയുന്ന രണ്ടു വയസ്സുള്ള കുട്ടി സ്ത്രീയെ കുലുക്കിവിളിച്ചു മുലപ്പാല്‍ കുടിക്കാന്‍ ശ്രമിക്കുന്നതാണു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

സ്ത്രീയുടേത് അപകട മരണമാണെന്നാണ് പ്രാഥമിക നിഗമനം. സ്ത്രീയുടെ മൃതദേഹം മാറ്റുവാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുകളെപ്പോലും വെറും 17 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ പ്രവൃത്തി ഈറനണിയിച്ചു.
ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ ദമോയിലാണ് തലയ്ക്കു മാരകമായി പരുക്കുപറ്റിയ നിലയില്‍ മരിച്ചു കിടക്കുന്ന യുവതിയെയും അവര്‍ക്കരികില്‍ വിശന്നു കരഞ്ഞുകൊണ്ട് അമ്മയുടെ മാറില്‍ പാലിനായി തിരയുന്ന കുഞ്ഞിനെയും പൊലീസ് കണ്ടെത്തിയത്.

അമ്മയുടെ മൃതദേഹത്തിനു മുകളിലിരുന്ന് അലറിക്കരയുന്ന കുഞ്ഞിനെ എടുത്തുമാറ്റിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയത്. കുഞ്ഞിനെ ഒരു ചില്‍ഡ്രന്‍സ് ഹോമിലേക്ക് അയച്ച ശേഷം യുവതിയുടെയും കുഞ്ഞിന്റെയും ബന്ധുക്കളെ അന്വേഷിച്ചു കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. യുവതിയുടെ മൃതദേഹത്തിനു സമീപത്തു നിന്നു കിട്ടിയ പഴ്‌സില്‍ നിന്നും ഇതു സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍.
Leave a Reply