Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:39 am

Menu

Published on July 6, 2017 at 2:53 pm

പശുവിനായും ഒരു പത്രം; റിപ്പോര്‍ട്ടര്‍മാര്‍ ഗോരക്ഷകര്‍

a-weekly-gau-bharat-bharti-dedicated-to-the-cow-run-by-an-rss-member

രാജ്യത്ത് പശുവിന്റെ പേരില്‍ രാജ്യത്ത് അതിക്രമങ്ങള്‍ അരങ്ങേറുന്ന സമയമാണിത്. മാത്രമല്ല സംഘപരിവാര്‍ സംഘടനകള്‍ പശുവിനുവേണ്ടി സംഘടന മാത്രമല്ല ഒരു പത്രം തന്നെ പുറത്തിറക്കിയിട്ടുമുണ്ട്. ഗോരക്ഷാ ഭാരത് ഭാരതിയെന്നാണ് പശുവിനുവേണ്ടിയുള്ള പത്രത്തിന്റെ പേര്.

മൂന്ന് വര്‍ഷമായി ആഴ്ചയില്‍ ഒരിക്കല്‍ പുറത്തിറങ്ങുന്ന ഈ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ സഞ്ജയ് ശര്‍മ്മയാണ്. ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലാണ് ഈ പത്രം പുറത്തിറങ്ങുന്നത്.

മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ ഗോമാതാവിനെ സേവിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നാണ് സഞ്ജയ് ശര്‍മ്മ പറയുന്നത്. പക്ഷെ തന്റെ പക്കല്‍ പണമില്ല. അപ്പോള്‍ എന്തു ചെയ്യും. താനൊരു എഴുത്തുകാരനാണ്. എന്തുകൊണ്ട് തന്റെ പേന ഗോമാതാവിനെ സേവിക്കാന്‍ ഉപയോഗിച്ചുകൂടാ എന്നു താന്‍ ആലോചിച്ചുവെന്നാണ് ഇത്തരമൊരു പത്രം തുടങ്ങിയതിനു ഇദ്ദേഹം പറയുന്ന കാരണം.

പശു ശാസ്ത്രമാണെന്നാണ് 30 വര്‍ഷത്തോളമായി മാധ്യമരംഗത്തുണ്ടെന്ന് അവകാശപ്പെടുന്ന ഇയാളുടെ അവകാശം വാദം. ഗോമൂത്രവുമായും മറ്റുമായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ അതേപടി മാധ്യമപ്രവര്‍ത്തനത്തില്‍ 30 വര്‍ഷത്തെ പരിചയമുള്ള ഇയാള്‍ ഏറ്റുപിടിക്കുന്നുണ്ട്.

‘പശുതന്നെ സയന്‍സ് ആണ്. പശുവിനെ ശാസ്ത്രീയ കാഴ്ചപ്പാടില്‍ നിന്ന് നോക്കാത്തിടത്തോളം കാലം ഈസംവാദനം തുടരും. ഗോമൂത്രം ക്യാന്‍സറിനുവരെ മരുന്നാണ്. പല മാറാരോഗങ്ങളും ഗോമൂത്രം കുടിച്ചാല്‍ മാറും. ഞാന്‍ എല്ലാദിവസവും രാവിലെയും വൈകുന്നേരവും ഗോമൂത്രം കുടിക്കാറുണ്ട് ‘, സഞ്ജയ് ശര്‍മ്മ പറയുന്നു.

ഗോരക്ഷകരാണ് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍. സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അവര്‍ ഞങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നു. വിദ്യാനഗഗരി മേഖലയിലെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഗോരക്ഷാ ചീഫ് ആണ് താന്‍. സംഘപരിവാറുമായി അടുത്തു പ്രവര്‍ത്തിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് പശുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും മറ്റും വിവരം ലഭിക്കുന്നു. അത് എഡിറ്റ് ചെയ്ത് ഞങ്ങള്‍ വാര്‍ത്ത നല്‍കുന്നു, അദ്ദേഹം വ്യക്തമാക്കി.

ഗോസംരക്ഷണത്തിന്റെ പേരില്‍ നടന്ന കൊലപാതകങ്ങളെയും ഇയാള്‍ ന്യായീകരിക്കുന്നുണ്ട്. വീട്ടില്‍ ബീഫ് സൂക്ഷിച്ചതിനാണ് അഖ്‌ലാഖ് കൊല്ലപ്പെട്ടത്. അദ്ദേഹം വീട്ടില്‍ കശാപ്പുശാല നടത്തുകയായിരുന്നു.’ എന്നുപറഞ്ഞാണ് അഖ്‌ലാഖിനെ കൊന്നതിനെ ഇയാള്‍ ന്യായീകരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News