Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 4:36 pm

Menu

Published on August 24, 2017 at 1:21 pm

ജിയോ ഫോൺ; എങ്ങനെ ബുക്ക് ചെയ്യാം

jiophone-how-to-book

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിയോ ഫോൺ ഇന്ന് വൈകിട്ട് 5.30നു ബുക്കിങ് ആരംഭിക്കും. എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്.. എങ്ങനെ ബുക്ക് ചെയ്യാം.. എന്തൊക്കെ പ്രത്യേകതകളാണ് ഫോണിൽ ഉള്ളത്..

ആദ്യം ബുക്ക് ചെയ്തവർക്ക് ആദ്യം ലഭിക്കുന്ന രീതിയാണ് ജിയോ അവലംബിച്ചിരിക്കുന്നത്. സെപ്തംബർ ആദ്യത്തോടെ ബുക്ക് ചെയ്തവർക്ക് ഇത് ലഭിച്ചു തുടങ്ങും. ജിയോയുടെ തന്നെ ബ്രാൻഡിൽ വരുന്ന ആദ്യത്തെ ഫോണാണ് ജിയോ ഫോൺ. ജിയോ ടീവി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ജിയോയുടെ തന്നെ ആപ്പുകളും മറ്റു സോഷ്യൽ മെസ്സേജിങ് ആപ്പുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ആയും അല്ലാതെയും ബുക്ക് ചെയ്യാവുന്നതാണ്.



എങ്ങനെ ബുക്ക് ചെയ്യാം?

നിലവിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ജിയോ ഫോണിലെ ‘മൈ ജിയോ’ ആപ്പിൾ കയറുക. അതിൽ ‘പ്രീ ബുക്ക് നൗ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ നിലവിലെ ഫോൺ നമ്പറും സ്ഥലത്തിന്റെ പിൻ കോഡും ടൈപ്പ് ചെയ്യുക. പ്രൊസീഡ് കൊടുക്കുക. കഴിഞ്ഞു. നിങ്ങൾക്ക് ഒരു നമ്പർ ആപ്പ് വഴിയും മെസ്സേജ് വഴിയും ലഭിക്കും. അത് സൂക്ഷിക്കുക.

ഇനി ഒരു സുഹൃത്തിനു വേണ്ടിയാണ് ബുക്ക് ചെയ്യുന്നത് എങ്കിൽ നിങ്ങളുടെ നമ്പറിനും പിൻ കോഡിനും പകരമായി അവരുടെ വിവരങ്ങൾ കൊടുക്കുക. ആപ്പിൽ നിങ്ങൾക്ക് മെസ്സേജ്കി കിട്ടും. ഒപ്പം സുഹൃത്തിനും മെസ്സേജ് പോകും.

വിലയും ഫോൺ ലഭിക്കുന്ന രീതിയും

ഫോൺ ഫലത്തിൽ പൂർണമായും സൗജന്യം തന്നെയാണ്. എങ്കിലും 1500 രൂപ ഒരു ഡെപോസിറ്റ് തുകയായി അടയ്ക്കണം. തെറ്റായ രീതിയിൽ വിനിയോഗിക്കാതിരിക്കാനാണ് ഇങ്ങനെ ഒരു രീതി ജിയോ സ്വീകരിച്ചത്. ഗാഡ്ജറ് 360 യുടെ വിലയിരുത്തൽ അനുസരിച്ചു 500 രൂപ ബുക്ക് ചെയ്യുന്ന സമയത്ത് നൽകേണ്ടി വരും. ബാക്കി 1000 ഫോൺ കയ്യിൽ കിട്ടുമ്പോൾ അടച്ചാൽ മതിയാകും.

ഫോൺ ബുക്ക് ചെയ്ത ആളുടെ കയ്യിൽ എത്തുന്നത് ബുക്ക് ചെയ്യുന്ന ക്രമം അനുസരിച്ചാണ്. ആദ്യം ബുക്ക് ചെയ്തവർക്ക് ആദ്യം കിട്ടുന്ന രീതിയിലാണ് ഫോൺ ലഭിക്കുക. അതിനാൽ ആവശ്യമായ എല്ലാ വിവരങ്ങളുമായി തയ്യാറായി നിൽക്കുക. കൃത്യം 5.30നു ബുക്കിംഗ് തുടങ്ങുന്ന ആദ്യ സമയം തന്നെ ബുക്ക് ചെയ്യാൻ ശ്രമിക്കുക.

എന്തൊക്കെ ലഭ്യമാകും; ഫോണിന്റെ സവിശേഷതകൾ

240×320 പിക്സൽസിന്റെ രണ്ടര ഇഞ്ചു (2.40) ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. 512 എം ബി റാമിനു 1.2 ജിഗാ ഹെഡ്‌സ് പിന്തുണയുള്ള പ്രൊസസർ ആണുള്ളത്. 4 ജിബി ഇൻബിൽറ്റ് മെമ്മറി ഫോണിന് ഉണ്ട്. ഇത് മെമ്മറി കാർഡ് വഴി വർദ്ധിപ്പിക്കാം. ബാറ്ററി 2000 എം എ എച് ആണ്. പിറകിൽ 2 മെഗാ പിക്സലിന്റെ ഒരു നോർമൽ ക്യാമറ ഉണ്ട്. എന്നാൽ ഫ്രന്റ് ക്യാമറ ഇല്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News