Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 6:42 pm

Menu

Published on August 28, 2017 at 12:40 pm

സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

things-remember-when-buying-used-phone

പുതിയ ഫോണുകൾ വാങ്ങുന്ന ആളുകളെ പോലെ സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങുന്നവരുടെ എണ്ണവും നാൾക്കുനാൾ വർധിച്ചു വരികയാണല്ലോ. നമ്മൾ വിചാരിച്ച ഒരു മൊബൈൽ ഫോൺ പണത്തിന്റെ കുറവ് കാരണം വാങ്ങാനാവാതെ വരുമ്പോൾ പലരുടെയും മുന്നിലേക്ക് കടന്ന് വരുന്ന ഒരു ഉപാധിയാണല്ലോ ഉപയോഗിച്ച ഒരു ഫോൺ കുറഞ്ഞ വിലക്ക് വാങ്ങുക എന്നത്.

പുതിയ ഫോണുകൾ വിൽക്കുന്ന കടകൾ പോലെ തന്നെ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾക്കും ഇന്ന് നല്ലൊരു മാർക്കറ്റ് ഉണ്ട്. ഒരു പരിധി വരെ സാധാരണക്കാർക്ക് നല്ലൊരു സഹായം കൂടിയാണ് ഇത്തരം കടകൾ. ഓൺലൈൻ ആയും പല സൈറ്റുകളും ഇത്തരം സേവനങ്ങൾ നൽകുന്നുണ്ട്. ഇത്തരത്തിൽ ഉപയോഗിച്ച ഫോണുകൾ വാങ്ങുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സമയത്ത് ഇത്തരം ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഒറിജിനൽ തന്നെയാണോ എന്നുറപ്പാക്കുക

ആളുകൾ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടുക ഇവിടെയാണ്. പ്രത്യേകിച്ച് അല്പം വില കൂടിയ ഒരു ബ്രാൻഡ് മൊബൈൽ ആണ് വാങ്ങുന്നതെങ്കിൽ. ആപ്പിൾ, സാംസങ് എന്നീ ഫോണുകളിലാണ് ഈ പ്രശ്നം. ഒറിജിനലിനെ വെല്ലുന്ന കോപ്പി ഫോണുകൾ ഇന്ന് സുലഭമാണ്. ആപ്പിൾ ഐഫോൺ ഒക്കെ വാങ്ങുമ്പോൾ കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തുക. സ്വയം മനസ്സിലാകുന്നില്ലെങ്കിൽ മൂന്നാമതൊരാളുടെ സഹായം തേടുക. ഒറിജിനൽ ഫോണിൽ ലഭിക്കുന്ന എല്ലാ പ്രത്യേകതകളും ഇതിൽ കാണാം. അതിനാൽ വളരെ ശ്രദ്ധയോടെ മാത്രം എടുക്കുക.

രണ്ടു ദിവസത്തെ യൂസർ ഗ്യാരണ്ടീ വാങ്ങിക്കുക

പുതിയ ഫോണുകൾ വാങ്ങുമ്പോൾ ഒന്നോ രണ്ടോ കൊല്ലം കമ്പനി ഗ്യാരണ്ടീ ലഭിക്കും. എന്നാൽ ഉപയോഗിച്ച ഫോണുകൾക്കോ.. കുറഞ്ഞത് 2 ദിവസം എങ്കിലും ഉപയോഗിച്ച് നോക്കി കുഴപ്പം ഒന്നുമില്ല എന്ന ഉറപ്പു വരുത്താനായി വാങ്ങുന്ന സമയത്ത് തന്നെ ഇത് പറയുക. ഗ്യാരണ്ടീ തരാൻ പറ്റില്ല എന്ന് പറയുകയാണെങ്കിൽ ആ ഫോൺ എടുക്കാതിരിക്കുന്നത് നന്നാകും.

വിൽക്കുന്ന ആളുടെ ഒരു ഐഡി കോപ്പി വാങ്ങിവെക്കുക

സെക്കന്റ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം. ഒരു ഷോപ്പിൽ നിന്ന് ആണെങ്കിൽ പ്രശ്നമില്ല. അവരുടെ ബില്ലോ, വിസിറ്റിംഗ് കാർഡോ ധാരാളം. എന്നാൽ മറ്റൊരു വ്യക്തിയിൽ നിന്നുമാണ് വാങ്ങുന്നതെങ്കിൽ യാതൊരു കാരണവശാലും അവരുടെ വിവരങ്ങൾ അറിയാതെ ഫോൺ ഒരിക്കലും വാങ്ങരുത്. മോഷണം നടത്തിയ ഫോണുകൾ വിൽക്കുന്ന റാക്കെറ്റുകൾ ഇന്ന് സജീവമാണ്. നിങ്ങൾ വാങ്ങിയ ഉടനെ ഫോണിന്റെ യഥാർത്ഥ ഉടമ പോളീയനെയും കൂട്ടി വന്നാൽ പിന്നീട് കയ്യിലുള്ള ഫോണും മാനവും പോവും. ഒപ്പം ജയിലിലും ആവാനുള്ള സാധ്യതയുമുണ്ട്.

ഫോൺ പരിശോധന

ഫോൺ ഹാർഡ്‌വെയർ സർവീസ് ചെയ്തതാണോ എന്ന് ഒരു പരിധി വരെ മാത്രമേ നമുക്ക് അറിയാൻ പറ്റുകയുള്ളു. പിറകിലെ സ്ക്രുകൾ അഴിച്ചിട്ടുണ്ടെങ്കിൽ നോക്കിയാൽ തന്നെ മനസ്സിലാകും. ചിലയിടത്ത് അവയുടെ പെയിന്റ് ഇളകിയിട്ടുണ്ടാവും. കൂടുതൽ പരിശോധനക്ക് ഒരു ടെക്നീഷ്യന്റെ സഹായം തേടാവുന്നതാണ്.

ടച്ച് പൂർണമായും ഉപയോഗപ്രദമാണോ എന്ന പരിശോധനക്ക് ആൻഡ്രോയിഡ് ഫോണുകളിൽ തന്നെ ഒരു ഓപ്ഷൻ ഉണ്ട്. ഡെവലപ്പർ സെറ്റിംഗ്സ് ഓൺ ചെയ്യുക. അതിൽ ‘ഷോ ടച്ചസ്’ ഓൺ ചെയ്‌താൽ ടച്ച് എത്രത്തോളം പ്രാവർത്തികമാണ് എന്നറിയാം. ഫോൺ ഇനി റൂട്ട് ചെയ്തതാണോ എന്നറിയാനും കൃത്വിമമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഫോണിൽ ഉള്ളത് എന്നും മറ്റും പരിശോധിക്കാനായി ‘ഫോൺ ഇൻഫോ’ ആപ്പ് പ്ലെയ്സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്തു ഉപയോഗിച്ച് നോക്കുക. ഒപ്പം പവർ + വോളിയം ഡൌൺ ബട്ടൺ ഫോൺ ഓഫ് ആക്കി അമർത്തിപ്പിടിച്ചാൽ ഫോണിന്റെ റിക്കവറി സെറ്റിംഗ്സ് വരും. അതിൽ കമ്പനി റിക്കവറി തന്നെയാണോ അതോ വേറെ ഏതെങ്കിലുമാണോ എന്നറിയാം.

വൈറസ് ബാധ, സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ

ഫോണുകളെ സംബന്ധിച്ച് കാര്യമായി വൈറസ് ബാധ ഉണ്ടാവാറില്ല. ഇനി ഉണ്ടായാലും മിക്കതും ഒരു റീസെറ്റിങ് അല്ലെങ്കിൽ ഫാക്ടറി റീസെറ്റ് കൊണ്ട് പരിഹരിക്കപ്പെടും. ഫോൺ സോഫ്റ്റ്‌വെയർ ഏതെങ്കിലും രീതിയിൽ പ്രശ്നമുള്ളതായി തോന്നിയാലും റീസെറ്റ് ചെയ്‌താൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഉണ്ടാവില്ല. എന്നിട്ടും റെഡി ആവാത്തത് ആണെങ്കിൽ ആ ഫോൺ തിരിച്ചു കൊടുക്കുന്നത് ഉചിതമാകും.

കൺട്രി ലോക്ക്, ഡമ്മി ഫോൺ

ചില ഫോണുകൾ ചില രാജ്യങ്ങളിൽ മാത്രം, അല്ലെങ്കിൽ ചില നെറ്വർക്കുകളിൽ മാത്രം ഉപയോഗിക്കാവുന്ന രീതിയിലാകും കമ്പനി ഇറക്കുക. നമ്മുടെ നാടിനെ സംബന്ധിച്ച് പ്രത്യേകിച്ചും ഗൾഫിൽ നിന്നും മറ്റുമായി വരുന്ന ചില ഫോണുകൾ. അവയിൽ മിക്കതും ഈ ലോക്ക് ഒഴിവാക്കാൻ സാധിക്കുന്നവയാകും. എന്നാൽ ചിലത് യാതൊരു രീതിയിലും ഇവിടത്തെ സിം ഇട്ട് ഉപയോഗിക്കാൻ പറ്റാത്തവയാകും. അതിനാൽ ഈ കാര്യവും മനസ്സിൽ വെക്കുക. ഒരുപക്ഷെ അവർ അവരുടെ വിദേശത്തെ സിം ഇട്ടിട്ടു ആയിരിക്കും നമുക്ക് കാണിച്ചു തരിക. ഇന്റർനാഷണൽ റോമിങ് ഉള്ള നമ്പർ ആണെങ്കിൽ അതിൽ നെറ്റ്‌വർക്ക് സിഗ്നലുകൾ കാണും. ഇത് കണ്ടു വാങ്ങി അബദ്ധത്തിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക.

മാർക്കറ്റ് വിലയിലും ഒരുപാട് കുറഞ്ഞ വില പറയുമ്പോൾ

ഈ അവസരം രണ്ടു രീതിയിൽ മനസ്സിലാക്കണം. ഒന്ന് ഒരു ഫോണിന് കാര്യമായ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ മാത്രമേ ആ ഒരു വില ഇടുകയുള്ളൂ.. അത്തരത്തിൽ ആണെങ്കിൽ വാങ്ങാതെ ശ്രധിക്കാമല്ലോ. എന്നാൽ ചിലർ അവർ ഒരുപാട് രൂപ കൊടുത്ത് വാങ്ങിയ ഫോൺ ആയിരിക്കും. പക്ഷെ അധികം ആരും വാങ്ങാത്ത കാരണത്താലോ പെട്ടെന്ന് കച്ചവടം നടക്കാനോ ഒക്കെ ആയി വില ഒറ്റയടിക്ക് കുറച്ചിടും. അതൊരു ഉപകാരപ്രദമായ കാര്യമാണ്. എന്നാലും എല്ലാം സാമാന്യബുദ്ധി ഉപയോഗിച്ച് ചെയ്യുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News