Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡെങ്കിപ്പനി പടരുന്നത് തടയുന്നതിന് പുതിയ നടപടിയുമായി തമിഴ്‌നാട് ആരോഗ്യവകുപ്പ്. വീടുകളിലും കെട്ടിടങ്ങളിലും കൊതുകുകള്‍ വളരുന്നത് കണ്ടെത്തിയാല്‍ ഉടമയ്ക്ക് ആറുമാസം വരെ തടവ് ശിക്ഷ നല്‍കാന്‍ തമിഴ്‌നാട് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കയ്യേറ്റങ്ങള്‍ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 269 വകുപ്പനുസരിച്ച് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനമുള്ളത്.
ഇതു സംബന്ധിച്ച് കത്തും പൊതുജനാരോഗ്യവിഭാഗം ഡയറക്ടര്‍ വിവിധ നഗരസഭകള്‍ക്കും ഡപ്യൂട്ടി ഡയറക്ടര്‍മാക്കും അയച്ചിട്ടുണ്ട്. രോഗബാധയുണ്ടാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടയുന്നവര്‍ക്കുമാണ് ഇത് പ്രകാരം ശിക്ഷ ലഭിക്കുക. ആറുമാസം വരെ തടവോ അല്ലെങ്കില്‍ പിഴയോ ആയിരിക്കും ഇത്തരക്കാര്‍ക്ക് കിട്ടുന്നത്.
1960ല്‍ ചിക്കന്‍പോക്‌സ് പടര്‍ന്നുപിടിച്ചപ്പോഴാണ് ഐപിസി 269 വകുപ്പ് ചുമത്താന്‍ ഇതിന് മുമ്പ് സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. കൊതുകുകളുടെ വ്യാപനം തടയാന്‍ കെട്ടിട ഉടമകള്‍ക്കും കുടുംബങ്ങള്‍ക്കും മാസങ്ങള്‍ക്ക് മുമ്പേ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരും ഇതു ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Leave a Reply