Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 6:55 pm

Menu

Published on September 2, 2017 at 9:44 am

ഡ്രോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: പണി പിന്നാലെ വരുന്നുണ്ട്

government-plan-rules-for-flying-drones

ന്യൂഡൽഹി: ഡ്രോണുകളുടെ ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ. നിലവിൽ ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ കൂടിയ സാഹചര്യത്തിൽ നിയമങ്ങൾ ഒന്നുകൂടെ ശക്തമാക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

ഇതിനായി പ്രത്യേകം ഏജൻസി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഇതിനായി ജർമനിയിൽ നിന്നും പ്രത്യേക സംവിധാനം ഇറക്കുമതി ചെയ്യാനും കേന്ദ്രം തീരുമാനിച്ചു.

ഡൽഹി അന്താരാഷ്ട വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഒരു ഡ്രോൺ പ്രത്യക്ഷപ്പെട്ടതിന് തുടർന്ന് വലിയ തോതിലുള്ള സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാവുകയും മണിക്കൂറുകളോളം സർവീസുകൾ മുടങ്ങുകയും ചെയ്തിരുന്നു. അതീവ സുഅക്ഷയുള്ള ഇത്തരം സ്ഥലങ്ങളിൽ പോലും ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത് സുരക്ഷയുമായി ബന്ധപ്പെട്ട വലിയ തലവേദന തന്നെയാണ് സൃഷ്ടിക്കുക.

സുരക്ഷാസേന, സിനിമാ ഷൂട്ടിംഗ് തുടങ്ങി പലതരം സ്ഥാപനങ്ങൾ മുതൽ സാധാരണക്കാർ വരെ ഇന്ന് ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഉപയോഗത്തിന് നിയന്ത്രങ്ങൾ ഉണ്ടെങ്കിൽ പോലും പലപ്പോഴും ഇവ അതിരു കടക്കാറുണ്ട്.

റഡാര്‍, റേഡിയോ ഫ്രീക്വന്‍സി ജാമര്‍, ഡിറ്റക്ടര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് ജർമനിയിൽ നിന്നും ഇറക്കുമതി ചെയ്യാനായി പോകുന്നത്. ഒരു യൂണിറ്റിന് മാത്രം ഒമ്പത് കോടിയോളം വില വരുന്നതാണ് ഇവ.

എന്‍എസ്ജി, സിഐഎസ്എഫ് എന്നിവയ്ക്കാണ് തുടക്കത്തിൽ ഈ സംവിധാനം നൽകുക. പിന്നീട് ഇത് പലയിടത്തേക്കും വ്യാപിപ്പിക്കും. ഒപ്പം ശക്തമായ ഒരു നിയമവും കൊണ്ടുവരാനും കേന്ദ്രം ആലോചിക്കും. നിലവിൽ സുരക്ഷാമേഖലകളിലും മറ്റും അതിക്രമിച്ചു വരുന്ന ഡ്രോണുകൾ വെടിവെച്ചു താഴെ ഇടുകയാണ് പതിവ്. ഇവ പിന്നീട് ഇതിന്റെ ഉടമസ്ഥന് നൽകുകയും ചെയ്യും. അതേസമയം മറ്റു നിയമനടപടികളൊന്നും ഇവർക്കെതിരെ എടുക്കാറില്ല.

ഈ സ്ഥിതി ഇനി ഉണ്ടാവില്ല. അത്തരത്തിൽ ഒരു നിയമം കൊണ്ടുവന്നേക്കും. ഈ മാസം തന്നെ ഡ്രോണുകൾക്ക് നിയന്ത്രണ നിയമം കൊണ്ടുവന്നേക്കും. ഡ്രോണുകൾ പറത്തേണ്ട രീതി, ഇവയ്ക്കുള്ള ലൈസൻസ് തുടങ്ങി പലതും ഈ നിയമത്തിൽ ഉൾപ്പെട്ടേക്കും.

Loading...

Leave a Reply

Your email address will not be published.

More News