Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജ്യത്ത് ഇന്ന് ഏറ്റവുമധികം മത്സരം നടക്കുന്ന മേഖലയായി മൊബൈൽ ഫോൺ വിപണി മാറിയിരിക്കുന്നു. ഈ അവസരത്തിൽ ഏറ്റവും അധികം മെച്ചം കിട്ടുന്നത് ഉപഭോക്താവിന് തന്നെ. ഗംഭീര പെർഫോമൻസ് ഉള്ള ഫോണുകൾ വാങ്ങാൻ പണ്ട് 20000നു മുകളിൽ പണം മുടക്കേണ്ടിയിടത്ത് ഇന്ന് 10000 തന്നെ ധാരാളം.
ഇത്തരത്തിലുള്ള പല ഫോണുകളും വിലയിലെ കുറവ് നോക്കി ഫോൺ മോശമാണ് എന്ന അബദ്ധ ധാരണ വെച്ച് വാങ്ങാതിരിക്കുന്നത് തീർത്തും മണ്ടത്തരം ആണ് എന്നെ പറയാൻ പറ്റൂ. കാരണം ഒരു സാധാരനക്കാരന്, അല്ലെങ്കിൽ അത്യാവശ്യം ഫോൺ ഉപയോഗിക്കുന്ന ഒരാൾക്ക് ആവശ്യമായി വരുന്ന സകല പ്രത്യേകതകളും ഈ ഫോണുകളിൽ ലഭ്യമാണ് എന്നത് തന്നെ.
മികച്ച ബാറ്ററി, ക്യാമറ, സ്ക്രീൻ, സ്പീഡ്, മെമ്മറി തുടങ്ങി എല്ലാ സവിശേഷതകളും അടങ്ങിയ ഫോണുകൾ ഇപ്പോൾ 10000 രൂപക്കും താഴേ ലഭിക്കും. അതും വെറും ഒന്നോ രണ്ടോ മോഡലുകൾ മാത്രവുമല്ല. തിരഞ്ഞെടുക്കാൻ ഒട്ടനവധി കമ്പനികളുടെ വിവിധ തരം മോഡലുകൾ ഇന്ന് വിപണിയിൽ ലഭ്യം. ഇത്തരത്തിൽ 10000 രൂപക്ക് താഴെയായി നിങ്ങൾക്ക് ധൈര്യമായി വാങ്ങാൻ പറ്റുന്ന ഫോണുകൾ ഏതൊക്കെയാണ് എന്ന് നോക്കാം.
–
–
ഷവോമി റെഡ്മി 4

താങ്ങാവുന്ന വിലയിൽ ഉന്നത നിലവാരത്തിലുള്ള പ്രത്യേകതകൾ. അതാണ് ഷവോമി ഫോണുകളെ ജനപ്രിയമാക്കുന്നത്. ഷവോമിയുടെ റെഡ്മി 4 ആണ് ഇത്തരത്തിൽ ഈയടുത്തായി മൊബൈൽ പ്രേമികളെ ഏറ്റവും അധികം ആകർഷിച്ച ഒരു മോഡൽ. 4100 എംഎഎച് കിടിലൻ ബാറ്ററിയുടെ കരുത്തോടെ വരുന്ന ഈ ഫോണിൽ 5″ (720 x 1280) ഡിസ്പ്ലേ ആണ് ഉള്ളത്. സ്പീഡിനായി 1.4 GHz ഒക്ട കോർ പ്രോസ്സസറും 3 ജിബി റാമും ഉണ്ട്. ഇൻബിൽട്ട് മെമ്മറി 32 ജിബി ഉണ്ട്. 13ഉം 5ഉം വീതം ക്യാമറയും ഉണ്ട് ഫോണിൽ.
വില : 8999/-
ലെനോവോ കെ6 പവർ

ഈയടുത്തായി ഏറ്റവും മികവുറ്റ ഫോണുകൾ ഇറക്കുന്ന ബ്രാൻഡ് ആയി ലെനോവോ മാറിയിരിക്കുന്നു. മോട്ടോറോളയെ ഏറ്റെടുത്തത് അടക്കം ഒട്ടനവധി മാറ്റങ്ങൾക്ക് വിധേയമായ കമ്പനി ഇപ്പോൾ ഇറക്കുന്ന മോഡലുകൾ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം എന്ന് സമ്മതിക്കാതെ വയ്യ. ലെനോവോയുടെ കെ സീരീസിലെ ഏറ്റവും പുതിയ ആളായ കെ6 പവർ പേര് പോലെ ഒരു പവർ മോഡൽ തന്നെയാണ്. 3/4 ജിബി റാമിൽ വരുന്ന ഫോണിന്റെ മെമ്മറി 32 ജിബിയാണ്. 5″ 1080 x 1920 ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. 13, 8 വീതം ക്യാമറയും 4000 എംഎഎച് ബാറ്ററിയും ഫോണിന് കരുത്തേകുന്നു.
വില: 9999/-
യു യുറേക്ക ബ്ലാക്ക്

4 ജിബി റാം എന്നത് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഒപ്പം കരുത്തുറ്റ 5″ സ്ക്രീനും ഉണ്ട്. 1080 x 1920 ആണ് സ്ക്രീൻ റെസല്യൂഷൻ എന്നതും ഏറെ ശ്രദ്ധേയം. ഒപ്പം 13 മെഗാപിക്സൽ പിൻക്യാമറയും 8 മെഗാപിക്സൽ മുൻക്യാമറയും കൂടിയാകുന്നു. 32 ജിബിയാണ് മെമ്മറി. കുഴപ്പമില്ലാത്ത 3000 എംഎഎച് ബാറ്ററിയും ഈ യുറേക്ക മോഡലിന് കരുത്തേകുന്നു.
വില:8999/-
മോട്ടോ ഇ4 പ്ലസ്

ഒരുപക്ഷെ ഏറ്റവുമധികം ആളുകൾ ഇപ്പോൾ ഇന്ത്യയിൽ പുതുതായി ഉപയോഗിക്കുന്നത് മോട്ടോറോള ഫോണുകൾ ആയിരിക്കും. മികച്ച ഡിസൈനും കിടിലൻ പ്രത്യേകതകളും ഈ ബ്രാൻഡിലുള്ള വിശ്വാസം ആളുകളിൽ വർധിപ്പിക്കുന്നു. മോട്ടോ ഇ സീരീസിൽ വരുന്ന ഈ മോഡലിന്റെ ബാറ്ററി ഏവരെയും അതിശയിപ്പിക്കുന്നതാണ്. 5000 എംഎഎച് ആണ് ബാറ്ററി. ഒരു ദിവസത്തിലും അധികം സുഖമായി ഫോൺ ഉപയോഗിക്കാൻ ഇത് ധാരാളം. ഒപ്പം 2/3 ജിബി റാം, 16/32 ജിബി മെമ്മറി, 13ഉം 5ഉം വീതം കാമറ എന്നിവയോടൊപ്പം 5.5″ന്റെ വലിയ സ്ക്രീനും ഫോണിനുണ്ട്.
വില:9999/-
ഇവ കൂടാതെ മോട്ടോ ജി4, മോട്ടോ ജി4 പ്ലേയ്, കൂൾപാഡ് നോട്ട് 5 ലൈറ്റ്, ഷവോമി റെഡ്മി 4എ തുടങ്ങിയവയും തീർച്ചയായും ഇതോടൊപ്പം പരിഗണിക്കാവുന്നതാണ്. ഇവിടെ കൊടുത്ത വിലയും മറ്റും കൂടാനും കുറയാനും സാധ്യത ഉണ്ടെന്നതും ഓർമിപ്പിക്കട്ടെ.
Leave a Reply