Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇപ്പോള്‍ ഫോണ്‍ തന്നെ മതിയല്ലോ.. എന്നാല്‍ പിന്നെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാനും ഫോണ്‍ തന്നെ ആക്കാമല്ലോ. ആ ഒരു ചിന്തയിലാണ് ബി.എം.ഡബ്ലിയൂ . താക്കോലുകള്‍ക്ക് പകരം ഫോണ്‍ കൊണ്ട് തന്നെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാവുന്ന പുത്തന്‍ പദ്ധതികളും പരീക്ഷണങ്ങളും നടത്താനൊരുങ്ങുകയാണ് കമ്പനി.
ഇതുമായി ബന്ധപ്പെട്ട ഫോണ്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. നിലവില്‍ കാറിലെ മള്‍ട്ടിമീഡിയ ഉപകരണങ്ങളുമായി ബന്ധപ്പെടുത്താവുന്ന ആപ്പുകള്‍ ബി.എം.ഡബ്ലിയൂ കാറുകളില്‍ ഉണ്ട്. ഇത് പരിഷ്‌കരിക്കുകയും ഒപ്പം കാറിന്റെ സ്റ്റാര്‍ട്ടിങ് വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെ നിയന്ത്രിക്കാനുള്ള വഴികള്‍ ആപ്പില്‍ ഉണ്ടാക്കും.
ഇതോടൊപ്പം ഉപഭോക്താക്കള്‍ക്കുള്ള മറ്റു പല സേവനങ്ങളും സ്മാര്‍ട്‌ഫോണ്‍ വഴി ആക്കുന്നതിനെ കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ട്. ഏതായാലും സ്മാര്‍ട്‌ഫോണ്‍ ആപ്പ് ഉടന്‍ തന്നെ വരുമെന്ന് പ്രതീക്ഷിക്കാം.
Leave a Reply