Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 4:37 pm

Menu

Published on September 28, 2017 at 12:01 pm

ദീപാവലിക്ക് വൻ ഡിസ്കൗണ്ടുമായി ഷവോമിയെത്തുന്നു…!

xiaomi-diwali-with-mi-sale-from-sept-27

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി ദീപാവലിക്ക് കിടിലൻ ഓഫറുമായി വരുന്നു.പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ അവരുടെ സെയിലിന് ഷട്ടറിട്ടപ്പോൾ ഷവോമി “ദിവാലി വിത്ത്‌ മി സെയിലു’മായി രംഗത്തെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 27, രാവിലെ 10 മണി മുതല്‍ ഷവോമിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറായ മി ഡോട്ട് കോമിലാണ് വിൽപ്പന നടക്കുന്നത്. കമ്പനിയുടെ ബെസ്റ്റ് സെല്ലറുകളായ റെഡ്മി നോട്ട് 4, റെഡ്മി 4, റെഡ്മി 4 A, മി മാക്സ് 2, കൂടാതെ ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഷവോമി മി A1 എന്നിവ ഓഫ്ഫർ വഴി ലഭ്യമാകും. ഷവോമി മി 10000 എംഎഎച്ച് പവര്‍ ബാങ്ക് 2, മി 20000 എംഎഎച്ച് പവര്‍ ബാങ്ക് 2 എന്നിവയ്ക്കും ആകര്‍ഷകമായ ഡീലുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ആക്സസറീസുകളായ, മി ബാന്‍ഡ് എച്ച്ആര്‍എക്സ് ലിമിറ്റഡ് എഡിഷന്‍, മി ഹെഡ്ഫോണ്‍സ് കംഫര്‍ട്ട് വൈറ്റ്, മി ഇന്‍-ഈയര്‍ ഹെഡ്ഫോണ്‍സ് ബേസിക് മാറ്റെ, മി ക്യാപ്സൂള്‍ ഈയര്‍ഫോണ്‍സ് ബ്ലാക്ക്, പുതിയ മി ബ്ലൂടൂത്ത് സ്പീക്കര്‍ ബേസിക് 2 എന്നിവയ്ക്കും ഓഫറുകളുണ്ട്.

റെഡ്മി നോട്ട് 4, 3 ജിബി മോഡല്‍ 9,999 രൂപയ്ക്ക്

10,999 രൂപ വിലവരുന്ന ഷവോമിയുടെ റെഡ്മി നോട്ട് 4, 3 ജിബി മോഡല്‍ ഓഫറിലൂടെ വെറും 9,999 രൂപയ്ക്ക് സ്വന്തമാക്കാം. 12,999 രൂപ വിലയുള്ള 4 ജിബി റാം വേരിയന്റ് 10,999 രൂപയ്ക്കും ലഭ്യമാണ്.കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഷവോമി നോട്ട് 4 പുറത്തിറങ്ങിയത്. 5.5 ഇഞ്ച്‌ ഫുള്‍ എച്ച്.ഡി (1080 X 1920) ഡിസ്പ്ലേയോടെ വരുന്ന ഫോണിന് കരുത്ത് പകരുന്നത് 2 ജിഗാഹെട്സ് ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ ആണ്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ്‌ വഴി 128 ഇബി വരെ വര്‍ധിപ്പിക്കാം. 13 മെഗാപിക്സലിൻറെ പ്രധാനക്യാമറയും 5 മെഗാപിക്സലിന്റെ മുന്‍ക്യാമറയും ഈ ഫോണിനുണ്ട്. ഈ ഫോൺ പേടിഎം വഴി വാങ്ങിയാൽ 400 രൂപ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.

1500 രൂപ ഇളവിൽ റെഡ്‌മി 4

1500 രൂപ ഇളവാണ്‌ റെഡ്‌മി 4ന് ഷവോമി പ്രഖ്യാപിച്ചിട്ടുള്ളത്. 6,999 രൂപയിലാണ് റെഡ്മി 4 ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. നവംബറില്‍ അവതരിപ്പിച്ച റെഡ്മി 4, 5 ഇഞ്ച്‌ എച്ച്ഡി (720×1280) ഡിസ്പ്ലേയോടെയാണ് വരുന്നത്. 1.4 ജിഗാഹെട്സ് ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍ ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്. റാം 3 ജിബിയാണ്. 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ്‌ വഴി 128 ഇബി വരെ വര്‍ധിപ്പിക്കാം. 13 മെഗാപിക്സലിന്റെ പ്രധാനക്യാമറയും 5 മെഗാപിക്സലിന്റെ മുന്‍ക്യാമറയും ഈ ഫോണിനുണ്ട്.മി ഫോൺ കെയ്സുകൾക്കും കവറുകൾക്കും 100 രൂപ ഇളവുണ്ട്.

2699 രൂപയ്ക്ക് മി ഹെഡ്ഫോണ്‍സ് കംഫറ്റ് വൈറ്റ്

മി ഹെഡ്ഫോണ്‍സ് കംഫറ്റ് വൈറ്റ് ഹെഡ്ഫോണുകള്‍ക്ക് ഷവോമി 300 രൂപ ഇളവാണ്‌ നൽകുന്നത്. . ഇതിന്റെ യഥാര്‍ത്ഥ വില. 2,999 രൂപയാണ്. 599 രൂപയുടെ മി ഇന്‍-ഈയര്‍ ഹെഡ്ഫോണ്‍സ് ബേസിക് മാറ്റെ 499 രൂപയ്ക്കും ലഭിക്കും. മി ബ്ലൂടൂത്ത് സ്പീക്കര്‍ ബേസിക് 2 വും “ദിവാലി വിത്ത്‌ മി സെയില്‍” കാലയളവില്‍ വിലക്കിഴിവില്‍ സ്വന്തമാക്കാവുന്നതാണ്.

1799 രൂപയ്ക്ക് 20000 എംഎഎച്ച് മി പവര്‍ ബാങ്ക് 2 വൈറ്റ്

ഷവോമിയുടെ 20000 എംഎഎച്ച് മി പവര്‍ ബാങ്ക് 2 വൈറ്റ് 400 രൂപ ഇളവില്‍ 1,799 രൂപയ്ക്ക് വാങ്ങാവുന്നതാണ്.ഇതിൻറെ യഥാര്‍ത്ഥ വില 2,199 രൂപയാണ്. 10000 എംഎഎച്ച് മി പവര്‍ ബാങ്ക് 2 ബ്ലാക്ക് 300 രൂപ ഇളവിൽ 899 രൂപയ്ക്കും ലഭിക്കും. മി വൈ-ഫൈ റിപ്പീറ്റര്‍ 2 വൈറ്റിനും മി റൗട്ടര്‍ 3C വൈറ്റിനും ആകര്‍ഷകമായ ഡിസ്കൗണ്ടും ലഭ്യമാണ്.

2 8,499 രൂപയ്ക്ക് മി എയര്‍ പ്യൂരിഫയര്‍

9999 രൂപ വിലവരുന്ന മി എയര്‍ പ്യൂരിഫയര്‍ വെറും 8499 രൂപയ്ക്ക് ലഭ്യമാകും. 12498 രൂപ വിലവരുന്ന മി എയര്‍ പ്യൂരിഫയര്‍ ബന്‍ഡില്‍ 9,998 രൂപയ്ക്കും ലഭിക്കുന്നതാണ്. എല്ലാ ദിവസവും രാവിലെ 10 മണിക്ക് മി കൂപ്പണുകള്‍ ലഭിക്കും. 11 മണി തല്‍ 5 മണിവരെ കമ്പനി ഒരു രൂപ ഫ്ലാഷ് സെയിലും, ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 6 വരെ ആപ്പ് ഉപയോക്താക്കള്‍ക്കായി ‘ബിഡ് ടു വിന്‍’ മത്സരവും 4 മണിക്ക് ഫാസ്റ്റസ്റ്റ് ഫിംഗര്‍ ഫസ്റ്റ് മത്സരവും കമ്പനി ഒരുക്കിയിട്ടുണ്ട്.ഓരോ സ്മാര്‍ട്ട്‌ ഫോണ്‍ പര്‍ച്ചേസിനും മൂന്ന് മുതല്‍ 12 മാസം വരെ സൗജന്യ ഹംഗാമ മ്യൂസിക് സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്. എസ്ബിഐ ഡെബിറ്റ്/ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഷോപ്പിംഗിന് 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News