Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എല്ലാ തവണയും ഗംഭീര ഓഫാറുകളാണ് നൽകാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിക്കുന്നില്ല. ഏറെ പ്രതീക്ഷയോടെ നമ്മൾ കാത്തിരിക്കുന്ന ഈ ഫെസ്റ്റിവൽ എല്ലാ തവണത്തേയും പോലെ പല ഓഫറുകളും കൊണ്ട് സമ്പന്നമാണ് ഇത്തവണയും. എല്ലാ തവണത്തെയും പോലെ മൊബൈൽ ഫോണുകൾ തന്നെയാണ് മുഖ്യ ആകർഷണം. എന്നാൽ മൊബൈൽ ഫോണുകളോടൊപ്പം മറ്റനവധി സാധനങ്ങളും വമ്പൻ വിലക്കുറവിൽ ലഭ്യമാണ്. ഒക്ടോബർ നാല് മുതൽ എട്ട് വരെയാണ് വിൽപ്പന നടക്കുന്നത്.
ലെനോവോ, മോട്ടോറോള, ഷവോമി, സാംസങ്, ഒന്നു പ്ലസ് തുടങ്ങി എല്ലാ മുൻനിര കമ്പനികളുടെയും ഓഫാറുകൾ ലഭ്യമാണ്. 12000 രൂപ വിലയുള്ള ലെനോവോ കെ 8 നൊട്ടിനു 2000 രൂപയോളം കുറവുണ്ട്. 64 ജിബിയുടെ ഡ്യൂവൽ കാമറ മോഡലായ മോട്ടോയുടെ ജി പ്ലസ് 1000 രൂപ വില കുറച്ചു 15999 രൂപക്ക് ലഭ്യമാകും. ഷവോമി റെഡ് മി 4 ആറ് ഓഫ്ഫർ ലഭിക്കുന്ന മറ്റൊരു മോഡൽ. 10999 രൂപയുടെ ഈ മോഡൽ 1500 രൂപ വില കുറച്ചു 9499 രൂപക്ക് ലഭ്യമാകും.
മറ്റൊരു ഓഫ്ഫർ ലഭിക്കുന്നത് ഹോണര്‍ 8 പ്രൊ സ്മാര്‍ട്ഫോണിനാണ്. 29,999 രൂപയുടെ ഫോണ്‍ 26,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. എക്സ്ചേഞ്ച് ഓഫര്‍ വഴി 1,000 രൂപ വരെ കിഴിവും ലഭിക്കും. ഹോണര്‍ 8 പ്രൊയും ഡ്യുവല്‍ റിയര്‍ ക്യാമറയുള്ള സ്മാര്‍ട്ഫോണ്‍ ആണ്. 16,900 രൂപയുടെ സാംസങ് ഗാലക്സി ജെ7 പ്രൈമിന്റെ വില 10,590 രൂപയാണ്. 25,200 രൂപ വിലയുള്ള സാംസങ് ഗാലക്സി 9 സ്മാര്‍ട്ഫോണ്‍ 18,990 രൂപയും. ഇവ കൊടാതെ ഐഫോൺ മോഡലുകൾ അടക്കം മറ്റു പലതിനും മികച്ച ഓഫാറുകൾ ഈ ദിവസങ്ങളിൽ ലഭ്യമാണ്.
Leave a Reply