Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെ നാളായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഒരു പ്രശ്‌നമാണ് അബദ്ധത്തില്‍ അയച്ച മെസ്സേജുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ല എന്നത്. ഒരിക്കല്‍ അയച്ചു കഴിഞ്ഞാല്‍ പിന്നീട് എന്തുതന്നെ ചെയ്താലും തിരിച്ചെടുക്കാന്‍ പറ്റില്ല. ചിലപ്പോഴെങ്കിലും അബദ്ധത്തില്‍ തെറ്റായ സന്ദേശങ്ങള്‍ അയച്ചു പോകുമ്പോള്‍ ഇതുകൊണ്ട് ബുദ്ധിമുട്ട് വരാറുണ്ട്. ഈ ഒരു പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്. ഏറ്റവും പുതിയ പതിപ്പിലാണ് ഈ ഫീച്ചർ നിലവിൽ വന്നിരിക്കുന്നത്.
അയച്ച മെസ്സേജുകൾ ആർക്കാണോ അയച്ചത്, അവർ കാണും മുമ്ബ് തന്നെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന പുതിയ ഫീച്ചറാണ് പുതുതായി എത്തിയിട്ടുള്ളത്. മെസ്സേജ് അയച്ച് ഏഴുമിനിറ്റിനകം ആ സന്ദേശം ലഭിച്ചയാളുടെ അക്കൗണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അയാള്‍ കണ്ടുപോയിട്ടുണ്ടെങ്കില്‍ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല.
ആന്‍ഡ്രോയിഡ് ഐ ഒഎസ് പ്ലാറ്റ്ഫോമുകളിലാണ് പുതിയ അപ്‌ഡേറ്റ് ലഭ്യമാകുക. ‘ delete for every one’ എന്നാണ് ഈ സവിശേഷതയുടെ പേര്. ഈ സംവിധാനം ഉപയോഗിച്ച് നിങ്ങള്‍ അറിയാതെ തെറ്റായ മെസേജ് അയച്ചാലോ അല്ലെങ്കില്‍ മെസേജ് മാറി പോയാലോ അവര്‍ വായിക്കുന്നതിനു മുന്‍പു തന്നെ നിങ്ങള്‍ക്ക് ആ മെസേജ് ഡിലീറ്റ് ചെയ്യാം.
ടിപ്സ്റ്റര്‍ റിപ്പോര്‍ട്ട് പ്രകാരം ഐഒഎസ് ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലെ നോട്ടിഫിക്കേഷന്‍ സെന്ററില്‍ നിന്നുളള മെസേജുകളും ഡിലീറ്റ് ചെയ്യാം എന്നാണ്. ഈ ഒരു മാര്‍ഗം അവലംബിച്ചു കൊണ്ടാണ് വാട്‌സാപ്പിലും ഈ സവിശേഷത ഉള്‍ക്കൊള്ളിക്കുന്നത്. നിലവില്‍ ഈ സൗകര്യം മറ്റു ചാറ്റ് ആപ്പുകളായ ടെലിഗ്രാം, വൈബര്‍ എന്നിവയില്‍ അടക്കം പല ആപ്പുകളിലും ലഭ്യമാണ്. ഈ സേവനം വാട്‌സാപ്പില്‍ കൂടെ വരുന്നത് കൂടുതല്‍ ഗുണകരമാകും.
Leave a Reply