Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യന്‍ നദി അടിച്ചു മാറ്റാനൊരുങ്ങി ചൈന. ബ്രഹ്മപുത്ര നദിയിലേക്ക് 1000 കിലോ മീറ്റര്‍ നീളമുള്ള തുരങ്കമുണ്ടാക്കി അത് വഴി നദിയെ ഭാഗികമായും ഒരുപക്ഷെ പൂര്‍ണ്ണമായും തന്നെ ചൈനയിലെത്തിക്കാനാണ് പുതിയ പദ്ധതി. വടക്കു കിഴക്കന്‍ മേഖലയിലെ അനേകം സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ നദിയെ ചൈനയിലേക്ക് ഒഴിക്കുവിടുക എന്ന് പറയുമ്പോള്‍ ഈ ഓരോ സംസ്ഥാനങ്ങളും പ്രതിസന്ധിയിലാകും എന്ന കാര്യം തീര്‍ച്ച. ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദിയെ ടിബറ്റില്‍ വെച്ച് മുറിച്ച് 1000 കിലോ മീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെ സിംഗ്ജിയാംഗിലേക്ക് വഴിമാറ്റി ഒഴുക്കാന്‍ ചൈനയില്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.
യാര്‍ലംഗ് സാംഗ്‌പോ എന്ന പേരില്‍ ടിബറ്റിലും സിയാംഗ് എന്ന പേരില്‍ അരുണാചല്‍ പ്രദേശിലും ബ്രഹ്മപുത്ര എന്ന പേരില്‍ ആസാമിലും അറിയപ്പെടുന്ന ഈ നദി ഇന്ത്യയിലെ ഏറ്റവും വലിയ നദികളില്‍ ഒന്നുകൂടിയാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളുടെ ജലസ്രോതസ്സ് കൂടിയാണ് ഈ നദി. കഴിഞ്ഞ മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച പദ്ധതികള്‍ക്ക് ചൈനയില്‍ തുടക്കമായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍ ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ടിബറ്റില്‍ നിന്നും നദിയെ ടാക്‌ളിമാകാന്‍ മരുഭൂമിയിലൂടെ സിംഗ്ജിയാംഗില്‍ എത്തിക്കാനാണ് പദ്ധതി. ഇതിനായിട്ടാണ് 1000 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ആവശ്യമായി വരുന്നത്. ഹോങ്കാംഗ് പത്രം ചൈനാ മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം ഇതിനായുള്ള സാങ്കേതിക വശങ്ങള്‍ ചൈനീസ് എന്‍ജിനിയര്‍മാര്‍ പഠിച്ചു വരുന്നു. ലിയാണിംഗ് പ്രവിശ്യയിലെ 85 കിലോമീറ്റര്‍ വരുന്ന ദാഹൗഫാംഗ് പദ്ധതിയാണ് നിലവില്‍ ചൈന നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും വലിയ തുരങ്കജല പദ്ധതി. 1000 കിലോമീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മ്മിക്കുന്നതിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ തുരങ്കമായിത്തീരുകയും ചെയ്യും ഇത്.
Leave a Reply